ഹജ്ജ്/ഉംറ-Q&A

വിവാഹിതയുടെ ഹജ്ജ്

ചോദ്യം : വിവാഹിതയായ സ്ത്രീയുടെ ഹജ്ജിന്റെ ചിലവ് വഹിക്കേണ്ടതാരാണ്. സ്ത്രീയോ അതോ ഭര്‍ത്താവോ?

ഉത്തരം: ഭാര്യയെ കൊണ്ട് ഹജ്ജ് ചെയ്യിക്കേണ്ട നിയമപരമായ ബാധ്യത് ഭര്‍ത്താവിനില്ല. സ്ത്രീയാവട്ടെ പുരുഷനാവട്ടെ ഒരു മുസ്‌ലിമിന് സ്വന്തം ധനം കൊണ്ട് സ്വയം ഹജ്ജ് ചെയ്യേണ്ട ബാധ്യതയേ ഉള്ളൂ. എന്നാല്‍ ഭര്‍ത്താവിന് ഭാര്യെയെക്കൂടി സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ ഉല്‍കൃഷ്ട സ്വഭാവവും ഭാര്യയോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നതില്‍ പെട്ടതുമാണ്. ഭര്‍ത്താവ് ഹജ്ജിന് പോകുന്നുണ്ടെങ്കില്‍ കഴിയുമെങ്കില്‍ ഭാര്യയെക്കൂടി കൊണ്ട് പോവുകയാണ് വേണ്ടത്. പക്ഷേ, ഭര്‍ത്താവിന് അത് നിര്‍ബന്ധമില്ലെന്ന് മാത്രം.

ഡോ. യൂസുഫുല്‍ ഖറദാവി.

Topics