ഹജ്ജ്/ഉംറ-Q&A

ധനശേഷി മാത്രമുള്ള ആളുടെ ഹജ്ജ്

ചോദ്യം: ഒരാള്‍ക്ക് ഹജ്ജ് യാത്ര ചെയ്യാനുള്ള ശാരീരിക സുഖമില്ല. എന്നാല്‍ ഹജ്ജിന് പോവാനാവശ്യമായ പണം കൈവശമുണ്ട്. ഈ അവസ്ഥയില്‍ അയാള്‍ക്ക് പകരം ഹജ്ജ് ചെയ്യാന്‍ ആളെ അയക്കേണ്ടതുണ്ടോ?

ഉത്തരം: രോഗത്തിന് രണ്ടവസ്ഥയാണുണ്ടാവുക.
1. താല്‍ക്കാലിക രോഗം: ഏതാനും മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കുന്ന രോഗം. രോഗശമനമുണ്ടാവും വരെ കാത്തിരിക്കുകയും ആരോഗ്യം തിരിച്ചുകിട്ടിയാല്‍ ഹജ്ജ് ചെയ്യുകയുമാണ് ഇത്തരക്കാര്‍ ചെയ്യേണ്ടത്.
2. മാറാരോഗം: മാറാരോഗം, വാര്‍ധക്യം മുതാലായവ ബാധച്ച സമ്പന്നര്‍ തങ്ങള്‍ക്കു പകരം ഹജ്ജ് ചെയ്യാന്‍ ആളെ ഏര്‍പ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്.
സ്ത്രീക്കുപകരം ഏല്‍പിക്കേണ്ടത് സ്ത്രീയെത്തന്നെയാവണമെന്നും, പുരുഷനു പകരം പുരുഷന്‍ തന്നെ നിര്‍വഹിക്കണം എന്നൊന്നും വ്യവസ്ഥയില്ല. പുരുഷനു പകരം സ്ത്രീയും തിരിച്ചുമൊക്കെ ആകാവുന്നതാണ്. ഖസ്അമിയ്യ ഗോത്രത്തില്‍പ്പെട്ട സ്ത്രീക്ക് തന്റെ പിതാവിനു പകരം ഹജ്ജ് നിര്‍വഹിക്കാന്‍ നബി(സ) അനുവാദം കൊടുക്കുകയുണ്ടായി.

ഡോ. മുഹമ്മദ് ബ്‌നു മുഖ്താര്‍ ശന്‍ഖീതി

Topics