Home / ഇസ്‌ലാം

ഇസ്‌ലാം

ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം

ദൈവവും മനുഷ്യനും തമ്മിലുള്ള പരസ്പരബന്ധത്തെ മുന്‍നിര്‍ത്തി പണ്ഡിതന്‍മാര്‍ വ്യത്യസ്ത രീതിയില്‍ അഭിപ്രായപ്രകടനം നടത്താറുണ്ട്. ദൈവിക കല്‍പനകല്‍ അനുസരിച്ചുകൊണ്ടുവേണം ഭൂമിയില്‍ ജീവിക്കാന്‍ എന്ന് മനുഷ്യനെ ഉപദേശിക്കുന്ന മനീഷികളുണ്ട്. ദൈവത്തിന്റെ വിലക്കുകള്‍ സൂക്ഷിച്ചില്ലെങ്കില്‍ ജീവിതത്തില്‍ അനര്‍ഥങ്ങള്‍ ഉണ്ടാകുമെന്നും മനുഷ്യനെ പേടിപ്പിക്കുന്നവരുണ്ട്. ഇഹലോകത്ത് ദൈവത്തെ ഭയപ്പെട്ട് ജീവിച്ചാല്‍ പരലോകത്ത് വിജയമുണ്ടാകും എന്ന് പറഞ്ഞ് മനുഷ്യനെ ഉത്‌ബോധിപ്പിക്കുന്നവരുമുണ്ട്. ദൈവവുമായുള്ള മനുഷ്യന്റെ പാരസ്പര്യത്തിന്റെ സ്വഭാവം ബോധ്യപ്പെടുത്താന്‍ അനുസരണം, സൂക്ഷ്മത, ഭയം എന്നിങ്ങനെയുള്ള വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ അബദ്ധങ്ങളോ വൈരുധ്യങ്ങളോ …

Read More »

ഇബ്‌റാഹീം നബി (അ) പഠിപ്പിച്ചത്

ഖുര്‍ആനില്‍ 69 ഇടങ്ങളില്‍ ഇബ്‌റാഹീം നബിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അന്ത്യപ്രവാചകനെ കൂടാതെ വിശ്വാസികളോട് മാതൃകയായി സ്വീകരിക്കാന്‍ ഖുര്‍ആന്‍ കല്‍പിച്ചത് ഇബ്‌റാഹീം നബിയെയാണ്. ഖുര്‍ആന്‍ പറയുന്നു: ‘തീര്‍ച്ചയായും ഇബ്‌റാഹീമിലും അദ്ദേഹത്തോടൊപ്പമുള്ളവരിലും നിങ്ങള്‍ക്ക് മഹിതമായ മാതൃകയുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇവ്വിധം പറഞ്ഞ സന്ദര്‍ഭം: ‘നിങ്ങളുമായോ അല്ലാഹുവെ വെടിഞ്ഞ് നിങ്ങള്‍ ആരാധിക്കുന്നവയുമായോ ഞങ്ങള്‍ക്കൊരു ബന്ധവുമില്ല. ഞങ്ങള്‍ നിങ്ങളെ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ ഏകനായ അല്ലാഹുവില്‍ വിശ്വസിക്കുന്നതുവരെ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ വെറുപ്പും വിരോധവും പ്രകടമത്രെ. ഇതില്‍നിന്ന് …

Read More »

വിമോചനപോരാട്ടങ്ങളുടെ മുഹര്‍റം

മുഹര്‍റം ഹിജ്‌റ കലണ്ടറിലെ ഒന്നാമത്തെ മാസമാണ്. ചരിത്രത്തില്‍ ശ്രദ്ധേയമായ നിരവധി സംഭവങ്ങള്‍ അരങ്ങേറിയ ഒരു മാസമായതുകൊണ്ടും മുഹര്‍റത്തെ ആവേശത്തോടും ആഹ്ലാദത്തോടും കൂടിയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്. സ്വാതന്ത്ര്യത്തിലേക്കുള്ള പലായനം , അടിച്ചമര്‍ത്തലില്‍നിന്നുള്ള വിമോചനം, അക്രമികളുടെ കൈകളില്‍ നിന്നുള്ള വിമോചനം, ഭീകരഭരണകൂടങ്ങളുടെ കൈകളില്‍നിന്നുള്ള രാഷ്ട്രീയാധികാരത്തിന്റെ വീണ്ടെടുപ്പ്, രാജവാഴ്ചക്കെതിരെ നടത്തിയ ജനകീയപോരാട്ടം തുടങ്ങി അവിസ്മരണീയ സംഭവങ്ങള്‍ മുഹര്‍റത്തിന് സവിശേഷമായ ചരിത്രപ്രാധാന്യം നല്‍കിയിട്ടുണ്ട്. ചില വര്‍ഷങ്ങള്‍ക്കും മാസങ്ങള്‍ക്കും തീയതികള്‍ക്കും പ്രാധാന്യം കിട്ടുന്നത് അസാധാരണമായ ചില സംഭവങ്ങള്‍ …

Read More »

മുഹര്‍റം: ശ്രേഷ്ഠതകള്‍

വിശ്വാസികള്‍ക്ക് അല്ലാഹുവിലേക്ക് അടുക്കാനും അവന്റെ സാമീപ്യം കരസ്ഥമാക്കാനും അല്ലാഹു പല അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. വിശ്വാസികളുടെ ഏതരവസരത്തിലുമുള്ള വിളികളും പ്രാര്‍ത്ഥനകളും അല്ലാഹു ഇഷ്ടപ്പെടുന്നു. അവരുടെ ആ പ്രാര്‍ഥനകള്‍ക്ക് അല്ലാഹു പ്രത്യുത്തരം നല്‍കുകയും ചെയ്യും. എന്നാല്‍ ചില പ്രത്യേക സന്ദര്‍ഭങ്ങള്‍ വിശിഷ്ടമാക്കി അല്ലാഹു വിശ്വാസികള്‍ക്കു അവനിലേക്ക് അടുക്കുവാനുള്ള അവസരം നല്‍കുന്നു. റമദാന്‍ മാസം, ജുമുഅ ദിവസം, അറഫാ ദിവസം, മുഹര്‍റം മാസം തുടങ്ങിയ വേളകള്‍ അത്തരം പ്രത്യേക സന്ദര്‍ഭങ്ങളാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം …

Read More »

ഹിജാബ് അഭിമാനമാണ് – നികോള്‍ ക്യൂന്‍

(അമേരികന്‍ ബാപ്റ്റിസ്റ്റ് ക്രിസ്ത്യന്‍ വനിതയായ നികോള്‍ ക്യൂനിന്റെ ഇസ് ലാം ആശ്ലേഷണത്തെക്കുറിച്ച്) ഞാന്‍ ഹൂസ്റ്റണിലാണ് ജനിച്ചത്. എന്നേക്കാള്‍ മൂന്നുവയസിന് മൂപ്പുള്ള സഹോദരനെനിക്കുണ്ടായിരുന്നു. മാതാപിതാക്കള്‍ മയക്കുമരുന്നിനടിമകളായിരുന്നു. അക്കാരണത്താല്‍, എന്റെ ബാല്യത്തില്‍തന്നെ മാതാപിതാക്കള്‍ വിവാഹമോചനം നേടി. അമ്മ സദാ മയക്കുമരുന്നിന്റെ ലോകത്തുതന്നെയായിരുന്നു. അതിനാല്‍ എന്റെ സഹോദരന്‍ ജോയിയോടൊപ്പം വല്യപ്പനോടും വല്യമ്മയോടുമൊപ്പമാണ് ഞങ്ങള്‍ ജീവിച്ചത്. വല്യമ്മയുടെ പേരുതന്നെയായിരുന്നു എന്റേതും. അതിനാല്‍ വല്യമ്മയ്ക്ക് എന്നെ വളരെയിഷ്ടമായിരുന്നു. അമ്മ റിഹാബിലിറ്റേഷന്‍ സെന്ററുകളിലായിരുന്നു അധികസമയവും.  പലപ്പോഴും മോഷണത്തിനും മയക്കുമരുന്നുപയോഗത്തിനും …

Read More »

പുണ്യകരമായ ഹജ്ജിന് സ്വര്‍ഗം തന്നെയാണ് പ്രതിഫലം

പൂര്‍വകാല പാപങ്ങളെ മായ്ചുകളയുയന്ന ഇസ്‌ലാമിലെ മഹത്തായ ആരാധനാ കര്‍മമാണ് ഹജ്ജ്. നബിതിരുമേനി(സ) അംറ് ബിന്‍ ആസ്വ്(റ)നോട് പറഞ്ഞത് ഇപ്രകാരമാണ്: ‘അംറ് ബിന്‍ ആസ്വ്, ഇസ്‌ലാം അതിന് മുമ്പുള്ള(പാപങ്ങള്‍)തിനെ മായ്ചുകളയുന്നു. ഹിജ്‌റ അതിന് മുമ്പുള്ളവയെ മായ്ച് കളയുന്നു. ഹജ്ജ് അതിന് മുമ്പുള്ളവയെ മായ്ചുകളയുന്നു’. (മുസ്‌ലിം) നമസ്‌കാരത്തിനോ, നോമ്പിനോ, സകാത്തിനോ ഇല്ലാത്ത സവിശേഷതകള്‍ ഹജ്ജിനുണ്ട്. ചെറുതും വലുതുമായ പാപങ്ങള്‍ പൊറുക്കാന്‍ ഹജ്ജ് കാരണമാവുന്നുവെന്നതാണ് അത്. തിരുമേനി(സ) പറയുന്നു ‘ഭാര്യാസംസര്‍ഗത്തില്‍ ഏര്‍പെടാതെ, അധര്‍മം പ്രവര്‍ത്തിക്കാതെ …

Read More »

പ്രവാചകന്റെ മുഅ്ജിസത്തും മാജിക്കും തമ്മിലുള്ള വ്യത്യാസം

സയ്യിദ് സുലൈമാന്‍ നദ്‌വിമുഅ്ജിസത്തിലൂടെ അത്ഭുതകൃത്യങ്ങള്‍ പ്രത്യക്ഷമാകുന്നതുപോലെ മാരണം, മന്ത്രവാദം, ഇന്ദ്രജാലം , കണ്‍കെട്ട് തുടങ്ങിയവയിലൂടെയും അത്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. മാരണവും മന്ത്രവാദവുമൊക്കെ ഈ ആധുനികകാലത്ത് പുഛത്തോടെയാണ് വീക്ഷിക്കപ്പെടാറുള്ളത്. അതിനാല്‍ അവയെവിട്ട് ഹിപ്‌നോട്ടിസത്തെയും മെസ്മറിസത്തെയും എടുക്കുക. എന്താണ് ഒരു പ്രവാചകനും മാരണക്കാരനും അഥവാ മെസ്മറൈസര്‍ക്കുമിടയിലുള്ള വ്യത്യാസം ? ഇല്‍മുല്‍ കലാമില്‍ ഈ വിഷയത്തെക്കുറിച്ച് ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തപ്പെട്ടിട്ടുണ്ട്. മുഅ്തസിലുകളുടെയും ളാഹിരികളില്‍ ഇബ്‌നു ഹസ്മിന്റെയും വാദമിതാണ്: മുഅ്ജിസത്ത് മാത്രമേ യഥാര്‍ഥമായിട്ടുള്ളൂ. മാരണം, ഇന്ദ്രജാലം, മന്ത്രവാദം …

Read More »

ഹജ്ജ്, അത് ചെയ്തുതന്നെയറിയണം!

അല്ലാഹു തന്റെ ഭവനത്തില്‍ വന്ന് ഹജ്ജുചെയ്യാനായി അടിമകളെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനായി പ്രത്യേക സമയവും സന്ദര്‍ഭവും നിശ്ചയിച്ചിരിക്കുന്നു. അവര്‍ക്ക് ആതിഥ്യമരുളാനുള്ള സൗകര്യങ്ങളേര്‍പെടുത്തിയിരിക്കുന്നു. തന്റെ ഭവനം സന്ദര്‍ശിക്കുകയെന്നത് ദീനിന്റെ അടിസ്ഥാനസംഗതികളില്‍പെട്ടതാക്കി മാറ്റിയിരിക്കുന്നു. പ്രവാചകന്മാരുടെ മാതൃക പിന്‍പറ്റി അവരുടെ ചരിത്രം സ്മരിച്ച്, സംഭവലോകത്തെ തൊട്ടറിഞ്ഞ്, ഭാവിയെ പടുത്തുയര്‍ത്താനായി വിശ്വാസികള്‍ അവിടെ വന്നുചേരുന്നു. നന്മകള്‍ പൂത്തുലയുന്ന പത്തുദിനങ്ങളില്‍ വിശ്വാസികള്‍ ഹജ്ജുകര്‍മങ്ങള്‍ നിര്‍വഹിക്കുന്നു. ലോകത്തിന്റെ മുക്കുമൂലകളില്‍ നിന്ന്, കരയും കടലും താണ്ടി പരിശുദ്ധ ഹറം ലക്ഷ്യമാക്കി അവര്‍ …

Read More »

ഹജ്ജ് ചരിത്രത്തെ പുനരവതരിപ്പിക്കുമ്പോള്‍

ഏറ്റവും ശ്രേഷ്ഠകരമായ ആരാധനയേതെന്ന കാര്യത്തില്‍ ഇമാം അബൂഹനീഫക്ക് സന്ദേഹമുണ്ടായിരുന്നുവത്രെ. ജീവിതത്തില്‍  ആദ്യമായി ഹജ്ജ് നിര്‍വഹിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞുവത്രെ ‘ഏറ്റവും ശ്രേഷ്ഠകരമായ ആരാധന ഹജ്ജാണെന്ന് എനിക്കിപ്പോള്‍ ഉറപ്പായിരിക്കുന്നു’. ഹജ്ജിന്റെ ഏറ്റവും മഹത്തായ വശം  അത്  ദൈവികപദ്ധതിയുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നതാണ്. ഇബ്‌റാഹീം നബി(അ) തുടങ്ങിവെച്ച് മുഹമ്മദ്(സ) പൂര്‍ത്തീകരിച്ച കര്‍മപദ്ധതിയാണ് അത്. ഹജ്ജില്‍ വിശ്വാസി നിര്‍വഹിച്ച് കൊണ്ടിരിക്കുന്ന വിവിധങ്ങളായ ചടങ്ങുകള്‍ ഈ ദൈവിക പദ്ധതിയുടെ വിവിധ ഘട്ടങ്ങളെ പ്രതീകവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. വിശ്വാസി ഹജ്ജ് …

Read More »

ജന്നത്ത് അഥവാ സ്വര്‍ഗം

തോട്ടം, ആരാമം, ഉദ്യാനം, സ്വര്‍ഗം എന്നൊക്കെ അര്‍ഥമുള്ള ഈ അറബിപദം കൊണ്ട് വിവക്ഷിക്കുന്നത് പരലോകത്ത് സജ്ജനങ്ങളുടെ ശാശ്വതജീവിതത്തിനായി ദൈവം സ്വീകരിച്ച സ്വര്‍ഗത്തെയാണ്. സ്വര്‍ഗത്തിന്റെ വിസ്ത്യതിയെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു. ‘ആകാശഭൂമികളെപ്പോലെ വിശാലമായ സ്വര്‍ഗത്തിലേക്ക്'(അല്‍ഹദീദ് 21,ആലുഇംറാന്‍ 133) . ഈ പദത്തിന്റെ വഹുവചനരൂപവും ഖുര്‍ആനില്‍ വന്നിട്ടുണ്ട്(ജന്നാത്ത്). ബദ്ര്‍ യുദ്ധത്തില്‍ രക്തസാക്ഷിയായ ഹാരിസയെപ്പറ്റി മാതാവ് നബിയോട് ചോദിച്ചപ്പോള്‍ നബി പറഞ്ഞു:’ഹാരിസയുടെ മാതാവേ, സ്വര്‍ഗത്തില്‍ ധാരാളം തോട്ടങ്ങളുണ്ട്. നിങ്ങളുടെ പുത്രന്‍ അത്യുന്നതമായ ഫിര്‍ദൗസ് പ്രാപിച്ചിരിക്കുന്നു’. ‘തന്റെ …

Read More »