ചോദ്യം: കടബാധ്യതയുള്ളയാള്‍ക്ക് ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമുണ്ടോ? അയാളുടെ ഹജ്ജ് സാധുവാകുമോ?
ഉത്തരം : നിശ്ചിത കാലാവധി വെച്ചുള്ളതോ ഗഡുക്കളായി അടച്ചുതീര്‍ക്കേണ്ടതുണ്ടതോ ആയ കടബാധ്യതയുള്ള ആള്‍ക്ക് ഹജ്ജിന് പോയാലും, നിശ്ചിതാവധിക്ക് കടം കൊടുത്തുവീട്ടാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെങ്കില്‍ ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഉടന്‍ തന്നെ കൊടുത്തുവീട്ടേണ്ട കടബാധ്യതയുള്ളയാള്‍ക്ക് ഹജ്ജിനുപോകാനും കടം വീട്ടാനും കൂടി തികയുന്ന പണം കയ്യിലില്ലെങ്കില്‍ ഹജ്ജ് ചെയ്യേണ്ടതില്ല. ഇത്തരമൊരവസ്ഥയില്‍ ഹജ്ജ് ചെയ്യാനുദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ ഉത്തമര്‍ണന്റെ അനുമതി തേടണം. അയാളനുവദിച്ചാല്‍ പ്രസ്തുത കടബാധിതന് ഹജ്ജിന് പോകാവുന്നതാണ്.
കടം വീട്ടുന്നതുവരെ അയാള്‍ ഹജ്ജ് ചെയ്യാനിരിക്കുന്നതാണുത്തമം. ഉപാധി പൂര്‍ത്തിയാക്കാത്തതിനാല്‍ (സാമ്പത്തികശേഷി) അയാള്‍ക്ക് ഹജ്ജ് സൂന്നത്ത് മാത്രമേയുള്ളൂ. എന്നാല്‍ കടം വീട്ടല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ഉത്തമര്‍ണന്റെ അനുമതി നേടാതെ ഒരാള്‍ ഹജ്ജ് ചെയ്താല്‍ അത് സാധൂവാകുന്നതും ബാധ്യത നിറവേറ്റുന്നതുമാണ്.
Add Comment