കുടുംബ ജീവിതം-Q&A

വിവാഹജീവിതത്തിന് ഭാഗ്യം സിദ്ധിക്കാത്ത യുവതി

ചോ: ഇഹലോകജീവിതത്തില്‍ ദാമ്പത്യജീവിതത്തിന് ഭാഗ്യം സിദ്ധിക്കാത്ത യുവതിക്ക് പരലോകത്ത് എന്തുപരിണതിയാണ് കാത്തിരിക്കുന്നത്?

——————

ഉത്തരം:  ഇഹലോകത്ത് വിശ്വാസിനിയായ ഏതെങ്കിലും യുവതിക്ക് വിവാഹം സാധ്യമാകാത്തത് അവളുടെ തെറ്റുകൊണ്ടല്ല. അവള്‍ ക്ഷമകൈക്കൊള്ളുന്നതിലൂടെ പരലോകത്ത് അര്‍ഹമായ പ്രതിഫലം നല്‍കപ്പെടുന്നു.

ശരീഅത്തിന്റെ നിയമാവലിയും ആത്മാവും അടുത്തറിയുമ്പോള്‍ ഉദ്ഭൂതമാവുന്ന കാര്യമാണിത് .’ആര്‍ക്കുമറിയില്ല; തങ്ങള്‍ക്കായി കണ്‍കുളിര്‍പ്പിക്കുന്ന എന്തൊക്കെയാണ് രഹസ്യമായി സൂക്ഷിച്ചുവെച്ചിരിക്കുന്നതെന്ന്. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണ് അതെല്ലാം’.(അസ്സജദ: 17)

പ്രവാചകന്‍ തിരുമേനി(സ) പറഞ്ഞിരിക്കുന്നു: ‘അല്ലാഹു തന്റെ ദാസന്‍മാര്‍ക്കായി  ആരും ഇന്നേവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത, സങ്കല്‍പിക്കാന്‍ പോലുമാകാത്ത വലിയ പ്രതിഫലം അവര്‍ക്കായി ഒരുക്കിയിരിക്കുന്നു.’ അതിനാല്‍ ജീവിതസൗഭാഗ്യവും അവശ്യമായ ശാരീരികാവശ്യങ്ങളും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലാത്ത ആളുകള്‍ക്ക് മരണാനന്തരം അളവറ്റ പ്രതിഫലമുണ്ട്. അവര്‍ അതില്‍ സംതൃപ്തരാകും. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

 

Topics