ചോദ്യം : ഓറല്‍ സെക്‌സ് വ്യഭിചാരമായി പരിഗണിക്കപ്പെടുമോ ?
വ്യഭിചാരത്തിനെതിരെ ഇസ് ലാം ശക്തവും വ്യക്തവുമായ നിലപാടെടുത്തിട്ടുണ്ട്. വ്യഭിചാരത്തിലേക്ക് നയിച്ചേക്കാവുന്ന കാര്യങ്ങളില്‍ നിന്നു പോലും വിട്ടുനില്‍ക്കണമെന്നാണ് ഇസ് ലാമിന്റ കല്‍പന. ഒരു സംശയത്തിനുമിടനല്‍കാത്തവിധമാണ് അക്കാര്യം ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്: ‘നിങ്ങള്‍ വ്യഭിചാരത്തിലേക്ക് അടുക്കുക പോലും ചെയ്യരുത്. അത് മ്ലേഛവും ദുര്‍മാര്‍ഗവുമാണ്’. (അല്‍ ഇസ്രാഅ് :32)
അതുകൊണ്ട് ഇസ് ലാം നിരോധിക്കുന്നത് വ്യഭിചാരത്തെ മാത്രമല്ല, അതിലേക്ക് നയിക്കുന്ന മുഴുവന്‍ മാര്‍ഗങ്ങളെയുമാണ്. മനുഷ്യന്റെ ലൈംഗികവികാരം ഉണര്‍ത്തുന്ന എല്ലാ മാര്‍ഗവും അശ്ലീലതയും സ്വതന്ത്രമായ സ്ത്രീ-പുരുഷ ഇടപഴകലും ഇസ് ലാം നിരോധിക്കുന്നു.
ഇനി താങ്കളുടെ ചോദ്യത്തിലേക്ക് വരാം. നിങ്ങളുടെ നിയമാനുസൃതയായ ജീവിത പങ്കാളിയല്ലാത്ത മറ്റാരെങ്കിലുമായാണ് ഓറല്‍ സെക്‌സ് എങ്കില്‍, ഒരു സംശയവുമില്ല, അത് വ്യഭിചാരമാണ്. ഇസ് ലാമിന്റെ അലംഘനീയമായ അടിസ്ഥാന പ്രമാണങ്ങള്‍ അനുശാസിക്കുന്നത്, നിയമാനുസൃതരായ ഭാര്യമാരില്‍ മാത്രമേ ലൈംഗികവികാരം ശമിപ്പിക്കാവൂയെന്നാണ്.
ഇനി, വിവാഹിതരായ ദമ്പതികള്‍ക്കിടയില്‍ ഓറല്‍ സെക്‌സ് അനുവദനീയമാണോ എന്നാണ് ചോദ്യമെങ്കില്‍, അതിനുത്തരം, അവര്‍ ഇഷ്ടപ്പെടും വിധം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ അവര്‍ക്ക് അനുവാദമുണ്ട് എന്നാണ്; ഇക്കാര്യത്തില്‍ ഇസ് ലാം നിരോധിച്ച ചില മാര്‍ഗങ്ങളൊഴികെ.
വിവാഹ ബന്ധത്തിലേര്‍പ്പെടാത്ത ആരുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഇസ് ലാം വ്യഭിചാരമായി പരിഗണിക്കുന്നു. പ്രവാചകന്‍ (സ) പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുക; നിയമാനുസൃതരായ നിങ്ങളുടെ ഇണകളില്‍ നിന്നൊഴികെ’
Add Comment