Home / ചരിത്രം

ചരിത്രം

ജുലൈബീബ്-(പ്രവാചകസവിധത്തിലെ കറുത്തവംശജര്‍ – 3)

ദാവൂദ് വലീദ്മദീനയില്‍ പ്രവാചകന്‍ തിരുമേനിയുടെ ഏറ്റവുമടുത്ത സഹചാരികളില്‍ ഒരാളായിരുന്നു ജുലൈബീബ്. മദീനയിലാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. എവിടെനിന്നോ എത്തിപ്പെട്ട, കറുത്തവംശജനായ അദ്ദേഹം മറ്റാരാലും അറിയപ്പെടാത്ത ആളായിരുന്നു.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കുടുംബചരിത്രമൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ചരിത്രകാരന്‍ ഇബ്‌നുല്‍ അസീറിന്റെ വിവരണത്തില്‍ അദ്ദേഹം കുള്ളനും വിരൂപനും ആയിരുന്നുവെന്ന പരാമര്‍ശമുണ്ട്. ദരിദ്രനും ആരോരുമില്ലാത്തവനുമായിരുന്നു അദ്ദേഹം. വസ്ത്രങ്ങളാകട്ടെ, കാലപ്പഴക്കത്താല്‍ പിഞ്ഞിക്കീറിയതും നിറംമങ്ങിയതും. നല്ലൊരു പാദരക്ഷപോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സമ്പത്തോ ആശ്രിതരോ ഒന്നുമില്ലാത്ത അദ്ദേഹം തലചായ്ച്ചിരുന്നത് പള്ളിയിലായിരുന്നു. കുടിച്ചിരുന്നത് വുദുവെടുക്കാനുപയോഗിക്കുന്ന വെള്ളവും. …

Read More »

അയ്മന്‍ ബ്‌നു ഉബൈദ് (പ്രവാചകസവിധത്തിലെ കറുത്തവംശജര്‍-2)

ദാവൂദ് വലീദ് നബിതിരുമേനിയുടെ ഏറ്റവും വിശ്വസ്താനുയായികളിലൊരാളായിരുന്നു അയ്മന്‍ ബ്‌നു ഉബൈദ് (റ). അദ്ദേഹത്തിന്റെ മാതാവ് അബ്‌സീനിയക്കാരിയായ ബറഖയെ നബിതിരുമേനി അടിമത്തത്തില്‍നിന്ന് വിമോചിപ്പിച്ചതാണ്. പിതാവ് ഉബൈദ് ബ്‌നു ഹാരിസ. ഖസ്‌റജ് വംശജനാണ്. ഉമ്മു അയ്മന്‍ ഉബൈദ്ബ്‌നു സൈദ് എന്നയാളെ വിവാഹംചെയ്ത് യസ്‌രിബിലേക്ക് പോയെങ്കിലും ഭര്‍ത്താവിന്റെ മരണത്തോടെ തിരികെ മക്കയിലെത്തി. അതിലുണ്ടായ സന്താനമാണ് ഉസാമത്തുബ്‌നു സൈദ്. പിന്നീടാണ് ഉബൈദ്ബ്‌നു ഹാരിസയെ വിവാഹംകഴിക്കുന്നത്. അയ്മന്റെ മാതാപിതാക്കളുടെ വിവാഹം ജാഹിലിയ്യാകാലത്താണ് നടന്നത്. അങ്ങനെ ആ ദമ്പതികള്‍ക്ക് …

Read More »

ഉമ്മുഅയ്മന്‍ (പ്രവാചക സവിധത്തിലെ കറുത്ത വംശജര്‍-1)

ദാവൂദ് വലീദ് ഉമ്മു അയ്മന്‍ എന്നറിയപ്പെട്ട ബറക (റ), പ്രവാചകസവിധത്തിലെ പ്രഗത്ഭരില്‍ നിത്യതേജസ്സാര്‍ന്ന വ്യക്തിത്വമായിരുന്നു. അബ്‌സീനിയക്കാരിയായ അവര്‍ നബിതിരുമേനിയുടെ പിതാവ് അബ്ദുല്ലാഹിബ്‌നു അബ്ദില്‍ മുത്ത്വലിബിന്റെ വേലക്കാരിയായിരുന്നു. നബി ബാലനായിരിക്കെ മരണപ്പെട്ട മാതാവ് ആമിനയ്ക്കുശേഷം അദ്ദേഹത്തെ പരിചരിച്ചത് അവരായിരുന്നു. ഖദീജയുമായുള്ള വിവാഹസമയത്ത് അവര്‍ അടിമത്തത്തില്‍നിന്ന് വിമോചിപ്പിക്കപ്പെടുകയായിരുന്നു. പ്രവാചകസന്ദേശം ശ്രവിച്ചപ്പോള്‍ ഇസ്‌ലാം സ്വീകരിച്ച ആദ്യകാലമക്കക്കാരില്‍ ഉമ്മുഅയ്മനും (റ) ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഖുറൈശീ പ്രമാണിമാരുടെ പീഡനങ്ങള്‍ക്ക് അവര്‍ വിധേയരായി. മക്കയില്‍നിന്ന് മദീനയിലേക്ക് ഹിജ്‌റ പോയസംഘത്തില്‍ …

Read More »

മുഹമ്മദ് (സ): സ്‌നേഹംകൊണ്ട് കീഴ്‌പ്പെടുത്തിയ നായകന്‍

ശക്തന്‍മാര്‍ ദുര്‍ബലരെ വിഴുങ്ങുകയും സ്വേഛാധിപതികള്‍ ദേശവാസികളെ അടിച്ചൊതുക്കുകയും ചെയ്യുമ്പോള്‍ സഹായത്തിനായി കേഴുന്ന മനസ്സുകള്‍ക്ക് സ്‌നേഹം ദാഹജലമായി ത്തീരുന്നു. ലോകര്‍ക്ക് കാരുണ്യമായി അയക്കപ്പെട്ട പ്രവാചകന്‍ തിരുമേനി അതുകൊണ്ടാണ് സ്‌നേഹമസൃണമായ പെരുമാറ്റത്തിനുടമയായത്. ഖുര്‍ആന്‍ പറയുന്നു: ‘തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍നിന്ന് തന്നെയുള്ള ഒരു ദൈവദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് അസഹ്യമായി അനുഭവപ്പെടുന്നവനും നിങ്ങളുടെ കാര്യത്തില്‍ അതീവതല്‍പരനുമാണവന്‍. സത്യവിശ്വാസികളോട് ഏറെ കൃപയും കാരുണ്യവുമുള്ളവനും'(അത്തൗബ 128). നബിതിരുമേനിയുടെ അനുയായികള്‍ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കല്‍ ബദ്ര്‍ യുദ്ധഭൂമിയില്‍ …

Read More »

മിഅ്‌റാജ്

ഗോവണി, കോണി/ ഏണി കയറുക എന്നിങ്ങനെയാണ് ‘മിഅ്‌റാജ്’ എന്ന അറബിവാക്കിന്റെ ഭാഷാര്‍ഥങ്ങള്‍. പ്രവാചകന്റെ വാനയാത്രക്കാണ് സാങ്കേതികമായി ‘മിഅ്‌റാജ് ‘ എന്നുപറയുന്നത്. ഖുര്‍ആനിലെ അത്തക്‌വീര്‍ (19-26) എന്ന അധ്യായത്തില്‍ ഈ സംഭവത്തിലേക്ക് സൂചനയുണ്ട്. ‘തന്റെ ദാസനെ(നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സ്വായിലേക്ക് -അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- ഒരു രാവില്‍ കൊണ്ടുപോയവന്‍ ഏറെ പരിശുദ്ധന്‍ തന്നെ. ‘(അല്‍ ഇസ്‌റാഅ് 1). ഇതില്‍ ‘മസ്ജിദുല്‍ അഖ്‌സ്വാ’ ജറുസലമിലെ ദേവാലയമേതെന്നതില്‍ അഭിപ്രായവ്യത്യാസമുണ്ട്. …

Read More »

സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍

പ്രസിദ്ധ പണ്ഡിതനും മുഹദ്ദിസും ഗ്രന്ഥകാരനുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ഹിജ്‌റ 873 -ല്‍ (ഏ.ഡി. 1467) കൊച്ചിയില്‍ ജനിച്ചു. കൗമാരത്തില്‍തന്നെ അദ്ദേഹം സ്വപിതൃവ്യനും കൊച്ചിയിലെ ഖാസിയുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ ഇബ്‌റാഹീം ഇബ്‌നു അഹ്മദുല്‍ മഅ്ബരിയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ശൈഖ് സൈനുദ്ദീന്‍ ഇബ്‌റാഹീം കൊച്ചിയില്‍ തന്റെ ഒരു പ്രതിനിധിയെ നിശ്ചയിച്ചു. പൊന്നാനിഖാദി സ്ഥാനം ഏറ്റെടുത്തു. അതിനുശേഷം അദ്ദേഹവും അടുത്ത കുടുംബാംഗങ്ങളും പൊന്നാനിയില്‍ അധിവാസം ഉറപ്പിച്ചു. ചരിത്രപുരുഷന്‍ സ്വമാതാപിതാക്കളുടെ …

Read More »

മുഗള്‍ രാജവംശം

പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ ഇന്ത്യ ഭരിച്ച മുസ്‌ലിം രാജവംശം. ജംഗിസ്ഖാന്റെയും തിമൂറിന്റെയും ഇളമുറക്കാരനായ ബാബര്‍ ആണ് 1526 -ല്‍ ഈ വംശം സ്ഥാപിച്ചത്. അക്കൊല്ലം പാനിപ്പത്തില്‍വെച്ച് നടന്ന യുദ്ധത്തില്‍ ഇബ്‌റാഹീം ലോദിയെ തോല്‍പിച്ച് ബാബര്‍ ഡല്‍ഹി കീഴടക്കി. ബാബറിന്റെ പുത്രന്‍ ഹുമയൂണ്‍ ആഗ്ര പിടിച്ചു. റാണാ സംഗ്രാമസിംഹന്റെ നേതൃത്വത്തില്‍ സംഘടിച്ച രജപുത്രന്‍മാരെ ബാബര്‍ തോല്‍പിച്ചു. ബംഗാളിലെ നുസ്രത്ത് ഷായുടെ സഹായത്തോടെ ഡല്‍ഹി തിരിച്ചുപിടിക്കാന്‍ ശ്രമിച്ച അഫ്ഗാന്‍കാരെയും ബാബര്‍ പരാജയപ്പെടുത്തി. ഇതോടെ …

Read More »

നബി(സ)യുടെ ജനനം: വസ്തുതകള്‍

അല്ലാഹുവിന്റെ അന്ത്യപ്രവാചകനും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബി(സ)യുടെ ജന്മദിനം, ആനക്കലഹം നടന്ന വര്‍ഷം റബീഉല്‍ അവ്വല്‍ 12 നാണെന്ന് അധികമാളുകളും വിശ്വസിക്കുന്നു.അബ്‌സീനിയന്‍ ചക്രവര്‍ത്തിയായിരുന്ന അബ്രഹത്ത് കഅ്ബ തകര്‍ക്കാന്‍ ആനക്കൂട്ടങ്ങളുമായി വന്ന സംഭവമാണല്ലോ ആനക്കലഹം. പക്ഷേ, മുഹമ്മദ് നബിയുടെ ജന്‍മം കൃത്യമായി ഏതുദിനത്തിലാണെന്നതുസംബന്ധിച്ച് മുസ്‌ലിംസമൂഹത്തിലെ പലയാളുകള്‍ക്കും വ്യത്യസ്തവീക്ഷണമാണുള്ളത്. അതേസമയം അത് റബീഉല്‍ അവ്വല്‍ 12 നുതന്നെ എന്ന് തറപ്പിച്ചുപറയാന്‍ ആര്‍ക്കുംകഴിയുന്നില്ല. ഏറ്റവും ആധികാരികമായ ഹദീസ് സമാഹാരമായ ‘സിഹാഹുസിത്ത'(ആറു പ്രാമാണികഹദീസ് ഗ്രന്ഥങ്ങള്‍)യില്‍ മുഹമ്മദ് നബി(സ)എന്ന് …

Read More »

യഅ്ജൂജ് -മഅ്ജൂജിന്റെ യാഥാര്‍ഥ്യം

ഗോഗ്, മഗോഗ്. മധ്യേഷ്യയിലെ ഒരു പ്രാകൃതജനവിഭാഗം. ഖുര്‍ആനില്‍ പറയുന്ന ദുല്‍ഖര്‍നൈനിയുടെ കാലത്ത് ഇവര്‍ കടുത്ത അക്രമകാരികളായിരുന്നു. ജാഹേഥിന്റെ പിന്‍തലമുറക്കാരാണ് അവര്‍. നൂഹ് നബിയുടെ പുത്രനാണ് ജാഹേഥ്(യാഫിഥ). യഅ്ജൂജ് തുര്‍ക്കുകളും മഅ്ജൂജ് ജില്‍കളുമാണെന്നും അനുമാനമുണ്ട്. ഇവര്‍ 3 വിഭാഗമാണെന്നാണ് മറ്റൊരഭിപ്രായം. 1. ചുകന്ന അകില്‍ മരങ്ങള്‍ പോലെ നീണ്ടവര്‍. 2. നീളത്തോളംതന്നെ വീതിയുള്ളവര്‍. 3. ചെവികൊണ്ട് ശരീരം മുഴുവന്‍ മൂടാനാകുന്നവര്‍. ഖുര്‍ആനിലെ കഹ്ഫ് അധ്യായത്തില്‍ ഈ ജനവിഭാഗത്തെക്കുറിച്ച് സൂചനയുണ്ട്. ‘അങ്ങനെ രണ്ട് …

Read More »

മൗലിദുന്നബി : നാം അറിയേണ്ടത്

ഹി. 587(ക്രി.1192)ല്‍ മരണപ്പെട്ട ജമാലുദ്ദീന്‍ ബിന്‍ മഅ്മൂനിന്റെ കൃതികളിലാണ് ചരിത്രമറിയുന്ന ആദ്യത്തെ മൗലീദിനെക്കുറിച്ച വിവരണങ്ങളുള്ളത്. ഫാത്തിമി ഭരണകൂടത്തിലെ ഖലീഫയായ അല്‍ അമീറിന്റെ(494-524/1101-1130) കൊട്ടാരത്തില്‍ ഉന്നതപദവിവഹിച്ചയാളായിരുന്നു ജമാലുദ്ദീന്റെ പിതാവ്. ഇബ്‌നുല്‍ മഅ്മൂന്റെ കൃതികളുടെ യഥാര്‍ഥപ്രതികള്‍ നഷ്ടപ്പെട്ടുവെങ്കിലും പിന്നീടുവന്ന ഒട്ടേറെ പണ്ഡിതന്‍മാര്‍ അവയില്‍നിന്നൊക്കെ ഉദ്ധരണികള്‍ സ്വീകരിച്ചിട്ടുണ്ട്. ആ പ്രധാനികളിലൊരാളായ, ഈജിപ്തിന്റെ മധ്യകാലചരിത്രകാരനായ അല്‍ മഖ്‌രീസി(845/ 1442) തന്റെ രചനയായ ‘മവാഇദുല്‍ ഇഅ്തിബാര്‍ ഫീ ഖിത്വതി മിസ്ര്‍ വല്‍ അംസാര്‍(ഖിത്വത്)’ല്‍ അതിന്റെ കുറേ ഭാഗങ്ങള്‍ …

Read More »