ചോ: ഞാന്‍ വനിതാ ഗൈനക്കോളജിസ്റ്റും ഒബ്‌സ്റ്റട്രീഷ്യനുമാണ്. രോഗികളെ പരിശോധിക്കുന്നതിന്റെ ഭാഗമായി അവരുടെ രഹസ്യഭാഗങ്ങളില്‍ വിരലിട്ട് പരിശോധനനടത്തേണ്ടിവരും. എന്നാല്‍ ഈ റമദാനില്‍ പരിശോധനയുടെ ഇടവേളകള്‍ ഖുര്‍ആന്‍ പാരായണംചെയ്യാന്‍ ആഗ്രഹിക്കുന്നു. പരിശോധന എന്റെ വുദു ബാത്വിലാക്കുമോ?
————-
ഉത്തരം: സദാ വുദുവിലായിരിക്കാനും ഇടവേളകള്‍ ഖുര്‍ആന്‍ പാരായണംചെയ്യാനുമുള്ള താങ്കളുടെ ആത്മാര്‍ഥമായ ആഗ്രഹത്തെ പ്രകീര്‍ത്തിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ. രോഗികളുടെ ചികിത്സയുടെ ഭാഗമായി അവരുടെ രഹസ്യഭാഗങ്ങളില്‍ വിരലുകള്‍ ഉപയോഗിച്ച് പരിശോധിക്കേണ്ടതായി വരും. അത്തരം സാഹചര്യത്തില്‍ കയ്യുറ ഉപയോഗിക്കുകയാണെങ്കില്‍ വുദു മുറിയുകയില്ല. എന്നാല്‍താങ്കളുടെ കയ്യിലെ ത്വക്ക് രോഗിയുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചാല്‍ വുദു എടുക്കുകയാണ് വേണ്ടത്. കാരണം , അത്തരംസാഹചര്യത്തില്‍ നേരത്തേയുണ്ടായിരുന്ന വുദുവിന്റെ സാധുത ചോദ്യംചെയ്യപ്പെടുന്നതാണ്.
അല്ലാഹുവാണ് ഏറ്റംനന്നായി അറിയുന്നവന്‍.
Add Comment