ചോദ്യം: ആള്‍ക്കഹോളിന്റെ സത്ത് ചേര്‍ത്ത ഔഷധ ടോണിക് കഴിക്കാമോ ?
—————-
ഉത്തരം: ആള്‍ക്കഹോള്‍രഹിത മറ്റു മരുന്നുകള്‍ ലഭ്യമാണെങ്കില്‍ താങ്കള്‍ ഈ മെഡിസിന്‍ ഒഴിവാക്കേണ്ടതാണ്. ആള്‍ക്കഹോളും വീഞ്ഞും അല്ലാഹു ഹറാമാക്കിയവയില്‍ പെട്ടതാണല്ലോ. അല്ലാഹു ഒരു കാര്യം നിരോധിച്ചിട്ടുണ്ടെങ്കില്‍ അവയില്‍ നിന്ന് എല്ലാ നിലയ്ക്കും വിട്ടുനില്‍ക്കുക എന്നതാണ് ശരി.
ഹൃദയം വിശുദ്ധിയുള്ളതാക്കാനും ശരീരം മാലിന്യങ്ങളിലും ഹലാലല്ലാത്ത വസ്തുക്കളില്‍ നിന്ന് ശുദ്ധീകരിക്കാനും അല്ലാഹുവോട് പ്രാര്‍ഥിക്കാനും നാം കല്‍പിക്കപ്പെട്ടിരിക്കുന്നു.
എന്നാല്‍ നിവൃത്തിയില്ലായ്മ കൊണ്ടും അനുവദനീയമായ മറ്റും മരുന്നുകള്‍ ലഭിക്കാത്തതുകൊണ്ടും ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് നിയമത്തില്‍ ഒഴികഴിവുള്ളതാണ്. അതൊരു പ്രത്യേക ഇളവാണ്. എങ്കിലും ആള്‍ക്കഹോള്‍രഹിത മറ്റു മരുന്നുകള്‍ ലഭ്യമാണോയെന്ന് ഡോക്ടറോട് അന്വേഷിക്കുക. കിട്ടിയില്ലെങ്കില്‍ ആ മരുന്ന് തന്നെ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇതിന് ന്യായം നബി(സ) അബ്ദുര്‍റഹ്മാനുബ്‌നു ഔഫി(റ)ന് പട്ട് ധരിക്കാന്‍ അനുവാദം നല്‍കിയതാണ്. പട്ട് ധരിക്കല്‍ പുരുഷന്‍മാര്‍ക്ക് അനുവദനീയമല്ല. എന്നിട്ടും അനുവാദം നല്‍കിയത് അദ്ദേഹത്തിന്റെ പ്രത്യേക ചര്‍മാവസ്ഥ പട്ട് ധരിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയെന്നതാണ്.
Add Comment