ആരോഗ്യം-Q&A

പ്രത്യുല്‍പാദന അവയവങ്ങള്‍ ദാനം ചെയ്യാമോ?

ചോ: അവയവദാനത്തിന്റെ നിബന്ധനകള്‍ എന്താണ് ? പ്രത്യുല്‍പാദന അവയവങ്ങള്‍ ദാനംചെയ്യുന്നതില്‍ കുഴപ്പമുണ്ടോ ?

ഉത്തരം: ശരീഅത്ത് നിര്‍ണയിച്ചിട്ടുള്ള അതിര്‍വരമ്പുകളില്‍നിന്ന്ുകൊണ്ട് അവയവദാനം ഇസ്‌ലാം അനുവദിച്ചിരിക്കുന്നു. ജീവിച്ചിരിക്കുന്നവര്‍ക്കും മരണപ്പെട്ടവര്‍ക്കും സാധ്യമാകുന്ന അവയവദാനത്തിന്റെ നിബന്ധനകള്‍ പണ്ഡിതന്‍മാരുടെ അഭിപ്രായത്തില്‍ ഇവയാണ്.

ജീവനോടെയുള്ള അവസ്ഥയില്‍ ദാനംചെയ്യുന്നതിനുള്ള നിബന്ധന:
1. ബുദ്ധിപൂര്‍വകവും യുക്തവുമായ തീരുമാനമെടുക്കാന്‍ കഴിയുന്ന ഉടമസ്ഥാവകാശമുള്ള വ്യക്തിയായിരിക്കുക.
2. പ്രായപൂര്‍ത്തിയെത്തിയവനായിരിക്കുക(ചുരുങ്ങിയത് 21 വയസ്സ്).
3. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ വഴിപ്പെടാതെയായിരിക്കുക.
4. ദാനംചെയ്യുക വഴി ജീവനോ ആരോഗ്യത്തിനോ അപകടംവരുത്തിവെക്കുന്ന തരത്തിലുള്ള അവയവം ആകാതിരിക്കുക.
6. ലൈംഗികാവയവങ്ങള്‍ ദാനംചെയ്യാന്‍ പാടുള്ളതല്ല.
മരിച്ചവരില്‍നിന്ന് അവയവദാനം പൂര്‍ത്തിയാകാനുള്ള നിബന്ധനകള്‍

1. മരണത്തിനുമുമ്പ് തന്നെ അവയവംദാനംചെയ്യാന്‍ സന്നദ്ധതയറിയിച്ചിരിക്കുക. വില്‍പത്രമോ, സമ്മതപത്രമോ അവയവക്ലബിലെ അംഗത്വമോ അതിന് മതിയാകും.
2. മരിച്ചയാള്‍ അത്തരത്തിലുള്ള അവയവദാനത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ അവസരംലഭിക്കാത്ത ആളാണെങ്കില്‍ ഏറ്റവും അടുത്ത പ്രാപ്തനായ അനന്തരാവകാശിക്കോ ഉറ്റബന്ധുവിനോ ആ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അവസരമുണ്ട്.

3. ദാതാവിന്റെ അവയവം ഉപയോഗിച്ചാല്‍ സ്വീകര്‍ത്താവിന്റെ ജീവനോ, അവയവങ്ങളുടെ ആരോഗ്യജന്യമായ പ്രവര്‍ത്തനക്ഷമതയോ വീണ്ടെടുക്കാന്‍ കഴിയുമെന്ന് വിദഗ്ധരുടെ ഉറപ്പ്.
4. അവയവം മരണപ്പെട്ട ആളുടെ ശരീരത്തില്‍നിന്ന് വൈദ്യശാസ്ത്രവിധിപ്രകാരം നീക്കംചെയ്തതായിരിക്കുക.
5. റോഡപകടങ്ങളില്‍ മരണമടഞ്ഞ അവകാശികളില്ലാത്ത അജ്ഞാതരാണെങ്കില്‍ അവയവദാനത്തിന് നിയമജ്ഞരുടെ ഉത്തരവ്.

Topics