ചോ: ഞാന്‍ ഖുര്‍ആനും സുന്നത്തും പിന്തുടരുന്ന മുസ്‌ലിംയുവതിയാണ്. കുറച്ചുമാസങ്ങള്‍ക്കുമുമ്പ് ജഅ്ഫരി വിഭാഗത്തില്‍പെട്ട ശീഇ യുവാവിനെ പരിചയപ്പെടാനിടയായി. അദ്ദേഹത്തെ വിവാഹം കഴിക്കണമെന്നുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടോ?
——————-
ഉത്തരം: ജഅ്ഫരി മദ്ഹബില്‍പെട്ട യുവാവിനെ അനുയോജ്യനെന്നുറപ്പുണ്ടെങ്കില്‍ വിവാഹംകഴിക്കുന്നതില്‍ ശരീഅത്തിന്റെ ദൃഷ്ടിയില്‍ വിലക്കില്ല.
എന്നിരുന്നാലും ദാമ്പത്യം എന്നത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പങ്കാളിത്ത ജീവിതമായതിനാല്‍ സുന്നീ -ശീഈ വിശ്വാസാചാരരീതികളിലുള്ള വൈവിധ്യം എത്രമാത്രം ദാമ്പത്യത്തെ ബാധിക്കുമെന്ന ധാരണ തീര്‍ച്ചയായും ഉണ്ടാകേണ്ടതുണ്ട്. അതെല്ലാം പിന്നീട് ശരിയാകും എന്ന് ഒഴുക്കന്‍മട്ടില്‍ പറഞ്ഞുതള്ളാനാകില്ല. അതിനാല്‍ പ്രശ്‌നസാധ്യതളുള്ള വ്യത്യസ്തതകള്‍ കണ്ടെത്താന്‍ അവയെക്കുറിച്ച് അനുനയരീതിയില്‍ മറികടക്കാന്‍ കഴിയുന്നവയേതെന്നെല്ലാം നിര്‍ണയിക്കണം. പങ്കാളികള്‍ക്ക് അപരന്റെ സമ്മര്‍ദ്ദമോ ശാഠ്യമോ ഇല്ലാതെതന്നെ സ്വവീക്ഷണപ്രകാരം ദാമ്പത്യജീവിതം മുന്നോട്ടുകൊണ്ടുപോകാമെന്ന് കരാറിലെത്തണം. അങ്ങനെ പ്രധാനപ്പെട്ട വിഷയങ്ങളില്‍ ധാരണ രൂപപ്പെട്ടുകഴിഞ്ഞാല്‍ വിവാഹാതീരുമാനവുമായി മുന്നോട്ടുപോകാം. പ്രവാചകന്‍ തിരുമേനി (സ) ഇപ്രകാരം പറഞ്ഞതായി വന്നിരിക്കുന്നു:’ആസൂത്രണത്തേക്കാള്‍ വലിയ ബുദ്ധിയില്ല.’
അല്ലാഹു അനുഗ്രഹിക്കട്ടെ…
Add Comment