ചോ:ഒരു മുസ്‌ലിംസ്ത്രീക്ക് പുരുഷന്റെ അടുക്കല്‍ വിവാഹാലോചനയുമായി ചെല്ലാമോ ?
————
ഉത്തരം: ഒരു സ്ത്രീ തനിക്ക് അനുയോജ്യനെന്ന് കണ്ട പുരുഷനോട് വിവാഹാലോചനയുമായി സംസാരിക്കുന്നതില്‍ തെറ്റില്ല. ചരിത്രത്തില്‍ വിശ്വാസികളുടെ മാതാവായ ഖദീജ(റ) മുഹമ്മദ് നബിയുടെ അടുക്കല്‍ വിവാഹാഭ്യര്‍ഥനയുമായി ആളെ അയച്ചത് നമുക്കറിയാമല്ലോ.
ഇസ്‌ലാമികശരീഅത് ദീനിനിഷ്ഠയുള്ള യുവാവിനോട് വിവാഹാലോചനയുമായി സ്ത്രീ ചെല്ലുന്നത് വിലക്കിയിട്ടില്ല. പക്ഷേ, പുരുഷനെ ശരിയായി മനസ്സിലാക്കാതെ ബാഹ്യപ്രകടനങ്ങള്‍കണ്ട് ദൈവഭക്തനെന്ന് വിലയിരുത്തി അബദ്ധത്തില്‍ ചെന്നു ചാടാന്‍ ഇസ്‌ലാം അവസരംസൃഷ്ടിക്കുന്നില്ല. സ്ത്രീയെ സംബന്ധിച്ചിടത്തോളം അത്തരത്തിലുള്ള ചതിക്കുഴികളില്‍നിന്ന് രക്ഷപ്പെടാന്‍ അവള്‍ ഒരു വിശ്വസ്തനും ദൈവഭയമുള്ളവനുമായ മധ്യവര്‍ത്തിയെ- അത് സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ- കണ്ടെത്തണം. വിവാഹംകഴിക്കാനുദ്ദേശിക്കുന്ന ആള്‍ ഇസ്‌ലാമികവിശ്വാസം പുലര്‍ത്തുന്നതോടൊപ്പം തന്റെ ദൈനംദിനാവശ്യങ്ങള്‍ക്കും അടിസ്ഥാനാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനും സാമ്പത്തികശേഷിയുള്ള ആളാണെന്നുറപ്പുവരുത്തുകയുംവേണം.
വിവാഹാലോചനയുമായി സമീപിക്കുന്ന പുരുഷനോടൊപ്പം മറ്റാരുമില്ലാത്ത സ്ഥലത്ത് അവള്‍ തനിച്ചാവരുത്. മഹ്‌റമായ ആളുടെ സാന്നിധ്യം കൂടിക്കാഴ്ച ഉദ്ദേശിച്ച സ്ഥലത്തുണ്ടാകല്‍ നിര്‍ബന്ധമാണ്.
Add Comment