സംഘടനകള്‍

ദ യങ് മുസ്‌ലിംസ് ഓഫ് യുനൈറ്റഡ് കിങ്ഡം (Y.M.U.K)

1984-ല്‍ ആണ് ദ യങ് മുസ്‌ലിം യുകെ സ്ഥാപിതമായത്. ശേഷം ഇസ്‌ലാമിക് സൊസൈറ്റി ഓഫ് ബ്രിട്ടന്റെ യുവജന വിഭാഗമായി അത് മാറി. ബ്രിട്ടീഷ് സമൂഹത്തില്‍ ഇസ്‌ലാമിനെ കാലികമായി അവതരിപ്പിക്കുകയെന്ന രീതിയാണ് വൈ എം യു കെ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കുന്നത്.
ബ്രിട്ടനിലെ എല്ലാ യുവാക്കള്‍ക്കും ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കുക, നവമുസ്‌ലിംകളെ ഏകോപിപ്പിച്ച് പരസ്പരം സ്‌നേഹവും സാഹോദര്യവും പുലര്‍ത്തുന്ന ഒരു സംഘമാക്കി മാറ്റുക, അവരുടെ പ്രതിഭാശേഷിയും വിജ്ഞാനവും വളര്‍ത്തിയെടുക്കുക, എല്ലാവര്‍ക്കും ഉപകരിക്കുംവിധം അവരെ മാറ്റിയെടുക്കുക, അവരുടെ ആത്മീയവും സ്വഭാവപരവും ധാര്‍മികവുമായ ഉന്നതിക്ക് വേണ്ടി ശ്രമിക്കുക, അവരുടെ ചുറ്റുമുള്ള ഇതര സമൂഹവുമായി അവരെ ബന്ധപ്പെടുത്തുക തുടങ്ങിയ മാര്‍ഗങ്ങള്‍ വൈ എം യു കെ സ്വീകരിച്ച് വരുന്നു.

Topics