Uncategorized

ശരീഅത്തും യുക്തിബോധവും

ശരീഅത്തിന്റെ മൂല്യങ്ങള്‍:2

ദൈവം ഏകമാണെന്ന പോലെ സത്യവും ഏകമാണെന്ന് ഇസ്‌ലാം വാദിക്കുന്നു. യുക്തി, വെളിപാട് എന്നീ ഇരട്ടജ്ഞാന മാര്‍ഗങ്ങളില്‍ ഏതുപയോഗിച്ചും മനുഷ്യന് ഇതുബോധ്യപ്പെടാവുന്നതേയുള്ളൂ. എല്ലാ മനുഷ്യര്‍ക്കും സത്യമറിയാന്‍ അര്‍ഹതയുണ്ടെന്ന് ഇസ്‌ലാമിന്റെ മൂല്യവ്യവസ്ഥ നിര്‍ദേശിക്കുന്നു. ഇതില്‍ നിയന്ത്രണമോ സെന്‍സര്‍ഷിപ്പോ ഏര്‍പ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. അന്വേഷിക്കാനും കണ്ടെത്താനും പഠിക്കാനും പകര്‍ന്നു കൊടുക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ഗവേഷണവും പഠനവും ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ പറ്റാത്ത സര്‍വാതിശായിയായ ചുമതലകളാണ്. ശരീഅത്തിനു കീഴില്‍ സമൂഹം ഒരു പാഠശാലയാണ്. ഓരോരുത്തരും അതിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ്. ആശയപരമായ സന്ദേഹം തെറ്റാണെന്ന് ശരീഅത്ത് അനുശാസിക്കുന്നു. മനുഷ്യ വിജ്ഞാനത്തിന്റെ പൈതൃകത്തെ നശിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല. അതിന്റെ വളര്‍ച്ചയ്ക്കു സംഭാവന ചെയ്യുന്നതില്‍ വിലക്കുമില്ല. ‘അഖ്‌ല്’ (യുക്തി/യുക്തിജ്ഞാനം) ശരീഅത്തിന്റെ ആറു ലക്ഷ്യങ്ങളില്‍ (മഖാസ്വിദുശ്ശരീഅഃ) ഒന്നാണ് . ജീവന്‍, സ്വത്ത്, കുടുംബം, മതം, അഭിമാനം എന്നിവയാണ് മറ്റുള്ളവ.

‘കള്‍ച്ചറല്‍ അറ്റ്‌ലസ് ഓഫ് ഇസ്‌ലാമി’ല്‍ നിന്ന്
സംഗ്രഹ വിവര്‍ത്തനം:
 എ.കെ. അബ്ദുല്‍ മജീദ്

Topics