ചോ: എനിക്ക് കുറച്ച് പൈസയുടെ ആവശ്യമുണ്ട്. അങ്ങനെയിരിക്കെ, ഓണ്‍ലൈനിലൂടെ ഖുര്‍ആന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് ഞാന്‍ ചില ആളുകളെ സമീപിച്ചു. യഥാര്‍ഥത്തില്‍ ഞാനല്ല, വേറൊരാളാണ് അവര്‍ക്ക് ക്ലാസുകള്‍ നല്‍കുക. ക്ലാസ് തുടങ്ങിയാല്‍ തുക എനിക്കാണ് കിട്ടുക. അതെനിക്ക് ഹറാമാണോ ? ആ ഒരുലക്ഷം രൂപ കിട്ടിയാല്‍ ഞാനിത് അവസാനിപ്പിക്കും.
ഉത്തരം: നിങ്ങള്‍ക്ക് ഈ ചോദ്യമുന്നയിക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്നാണ് ഞാനാലോചിക്കുന്നത് ! വിശ്വാസിയോ, വിശ്വാസിനിയോ ആകട്ടെ, ഒന്നാമതായി മനസ്സിലാക്കേണ്ടത് അല്ലാഹു എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാണെന്നതാണ്. അവന്‍ നമ്മുടെ ഹൃദയാന്തരാളങ്ങളില്‍ ഒളിപ്പിച്ചുവെക്കുന്നതും വെളിപ്പെടുത്തുന്നതും അറിയുന്നു. അതിനാല്‍ ഇപ്പോള്‍ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്ന് താങ്കള്‍ക്കറിയില്ലെന്നാണോ പറയാന്‍ ശ്രമിക്കുന്നത്?
ഇതിനുത്തരം തരാന്‍ ഒരു മുഫ്തിയുടെ ആവശ്യമൊന്നുമില്ല. താങ്കളിപ്പോള്‍ ചോദിക്കുന്നത്, തനിക്ക് ഖുര്‍ആന്‍ ഉപയോഗിച്ച് വഞ്ചിക്കാനും അതുവഴി പൈസ ഉണ്ടാക്കാനും പറ്റില്ലേ എന്നാണ്; അതുപോലെ തെറ്റുകളെ മൂടിവെക്കാനും.
താങ്കളിപ്പോള്‍ ഖുര്‍ആന്‍ ഉപയോഗിച്ച് നടത്തുന്നത് കളവും വഞ്ചനയുമാണ്. അതിന്റെ പരിണതഫലങ്ങള്‍ കൊടിയതേ്രത. ഖുര്‍ആന്‍ വചനങ്ങള്‍ ഇഹലോകതാല്‍പര്യങ്ങള്‍ക്കായി ദുരുപയോഗംചെയ്യുന്നവര്‍ക്ക് അത് ശക്തമായ താക്കീത് നല്‍കുന്നത് ഖുര്‍ആനില്‍ കാണാം. അതിനാല്‍ താങ്കള്‍ എത്രയും പെട്ടെന്ന് ചെയ്തുപോയ പ്രവൃത്തിയില്‍ ഖേദിക്കുകയും ഓണ്‍ലൈന്‍ പഠനം വാഗ്ദാനംചെയ്തവരുടെ പക്കല്‍നിന്ന് കൈപ്പറ്റിയ പണം തിരികെക്കൊടുക്കുകയും അവരോട് മാപ്പുചോദിക്കുകയുംചെയ്യുക. തുടര്‍ന്ന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക.
Add Comment