Uncategorized

അല്‍ ഖബീര്‍ (സൂക്ഷ്മജ്ഞന്‍)

അല്ലാഹുവിന്റെ സൂക്ഷ്മജ്ഞാനത്തെക്കുറിക്കുന്ന മറ്റൊരു നാമമാണിത്. മനുഷ്യരെ സംബന്ധിക്കുന്നതും പ്രപഞ്ചത്തെ സംബന്ധിക്കുന്നതുമായ കഴിഞ്ഞതും നടന്നുകൊണ്ടിരിക്കുന്നതും ഇനി നടക്കാനിരിക്കുന്നതുമായ മൂന്ന് കാലങ്ങളിലായി പറയാന്‍ പറ്റുന്ന വസ്തുക്കളും അവയുടെ യാഥാര്‍ഥ്യങ്ങളത്രയും അല്ലാഹുവിന്റെ അറിവില്‍ ഉള്‍പെട്ടിരിക്കുന്നു. ആന്തരികമായ രഹസ്യങ്ങള്‍ അറിയുന്നവന്‍ എന്ന നിലക്കാണ് ‘ഖബീര്‍’ എന്ന വിശേഷണം കൂടുതലായി ഉപയോഗിക്കുന്നത്. മനസ്സില്‍ മനുഷ്യന്‍ ഒളിപ്പിച്ചുവെക്കുന്ന ചതി, വഞ്ചന, കാപട്യം, ഭൗതികലോകത്തോടുള്ള പ്രേമം പോലുള്ള ഗോപ്യകാര്യങ്ങളെല്ലാം അല്ലാഹു അറിയുന്നുണ്ട്. ഈ ബോധം മനുഷ്യനുണ്ടാകുമ്പോള്‍ അതവനെ തെറ്റുകളില്‍ നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നു.
”നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്. അല്ലാഹു നിങ്ങള്‍ക്കുനല്‍കിയ അനുഗ്രഹങ്ങളോര്‍ക്കുക: നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നു. പിന്നെ അവന്‍ നിങ്ങളുടെ മനസ്സുകളെ പരസ്പരം കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ തീക്കുണ്ഡത്തിന്റെ വക്കിലായിരുന്നു. അതില്‍ നിന്ന് അവന്‍ നിങ്ങളെ രക്ഷിച്ചു. ഇവ്വിധം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചു തരുന്നു; നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാകാന്‍”. (ആലുഇംറാന്‍: 103)
”നൂഹിനുശേഷം എത്രയെത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്? തന്റെ ദാസന്‍മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമായി നിന്റെ നാഥന്‍ തന്നെ മതി”. (അല്‍ ഇസ്‌റാഅ്: 17)

About the author

padasalaadmin

Add Comment

Click here to post a comment

Topics