ചോദ്യം: ക്രിസ്ത്യാനിറ്റിയില്‍ നിന്ന് ഇസ് ലാമിലേക്ക് വന്ന എന്റെ ഭാര്യ ഇപ്പോള്‍ യുക്തിവാദിയായിരിക്കുന്നു. അവളോടൊപ്പം സഹവസിക്കല്‍ ഇനി എനിക്ക് അനുവദനീയമാണോ ?
——————————
ഉത്തരം: സ്രഷ്ടാവും പരപാലകനുമായ അല്ലാഹുവിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നതിനേക്കാളും വലിയ പാപം വെറൊന്നില്ല.
അതിനാല്‍ അല്ലാഹുവില്‍ വിശ്വാസം പുലര്‍ത്താത്ത കാലത്തോളം മുസ് ലിമായ നിങ്ങള്‍ക്ക് ഭാര്യയുമായി ഒത്തുപോവാനാവില്ല. അവര്‍ വിശ്വാസിനിയായിരുന്നപ്പോഴാണല്ലോ നിങ്ങള്‍ വിവാഹം കഴിച്ചത്. അല്ലാഹുവിന്റെ അസ്തിത്വം നിഷേധിച്ചതോടെ പരസ്പര വിശ്വാസത്തിലും മൂല്യങ്ങളിലും ഊട്ടിയുറപ്പിക്കപ്പെട്ട വിവാഹത്തിന്റെ ഉടമ്പടി കരാര്‍ ലംഘിക്കപ്പെട്ടു. ഈയവസ്ഥയില്‍ അവളുമായി കിടപ്പറ പങ്കിടുന്നതും നിങ്ങള്‍ക്ക് അനുവദനീയമല്ല. അല്ലാഹു നമ്മെയെല്ലാവരെയും വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്തട്ടെ.
Add Comment