ചോദ്യം: ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നുവര്‍ഷമായി. ഇന്നേവരെ ഞങ്ങള്‍തമ്മില്‍ ബന്ധപ്പെട്ടിട്ടില്ല. ആദ്യമൊക്കെ ഞാന്‍ വിചാരിച്ചു; സമയമാകാത്തതുകൊണ്ടായിരിക്കും ക്രമേണ എല്ലാം ശരിയാകും എന്ന്. അദ്ദേഹം താല്‍പര്യമൊന്നും കാണിക്കാതെയായപ്പോള്‍ ഞാന്‍ മുന്‍കയ്യെടുത്ത് ബാഹ്യലീലകള്‍ക്ക് ശ്രമിച്ചു. പക്ഷേ, അപ്പോഴൊക്കെ അദ്ദേഹം തീരെ താല്‍പര്യം കാണിക്കാതെ എന്നെ തള്ളിമാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ വികാരം ഇളക്കിവിടാന്‍ ഞാന്‍ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം എന്നെ അകറ്റിനിര്‍ത്തി. ഇതെന്നെ നിരാശയാക്കി. എനിക്കും വികാരങ്ങളുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഞാന്‍ സ്വയംഭോഗം ചെയ്ത് ആശ്വാസം കണ്ടെത്തി.
അദ്ദേഹത്തിന് എന്നില്‍മാത്രമല്ല, സെക്‌സിനോടുതന്നെ താല്‍പര്യമില്ല എന്നെനിക്ക്് ക്രമേണ ബോധ്യമായി. ഞാന്‍ വസ്ത്രം മാറുമ്പോള്‍, ഞങ്ങളൊരുമിച്ച് കുളിക്കുമ്പോള്‍ അപ്പോഴൊക്കെയും അദ്ദേഹം തീരെ തണുപ്പനായി നിലകൊണ്ടു. ക്രമേണ അദ്ദേഹത്തിന്റെ എന്നിലെ താല്‍പര്യമില്ലായ്മ ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെ നിര്‍വികാരമാക്കിത്തീര്‍ത്തു. അപ്പോഴേക്കും രണ്ടുവസന്തങ്ങള്‍ കഴിഞ്ഞുപോയിരുന്നു. ഒരിക്കല്‍ ഞാനദ്ദേഹത്തോട് കാര്യങ്ങള്‍ വിശദീകരിച്ചു. അദ്ദേഹത്തിന് വയാഗ്രയും മറ്റു ഉത്തേജകമരുന്നുകളും വാങ്ങിക്കൊടുത്തു. ലൈംഗികമായി താല്‍പര്യമില്ലായ്മ ഉണ്ടെന്ന് പറഞ്ഞ് അദ്ദേഹം ഡോക്ടറെ കാണാന്‍ തയ്യാറായി. ഡോക്ടര്‍ കുഴപ്പങ്ങളൊന്നും കണ്ടില്ല. പിന്നെ ഒരു സൈക്കോളജിസ്റ്റിനെ കണ്ടു. ചില നിര്‍ദേശങ്ങളൊക്കെത്തന്നു. കിടപ്പറയില്‍ സ്‌നേഹകം (ലൂബ്രികന്റ്) ഉപയോഗിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്ധാരണം സാധ്യമാകാതെ പരാജയപ്പെട്ടു. പുറമേയ്ക്ക് ആളുകളുടെ മുമ്പില്‍ ഞങ്ങള്‍ നല്ല ഭാര്യാഭര്‍ത്താക്കന്‍മാരാണ്. പക്ഷേ, എന്റെ ഉള്ളിലെ വേദന ആര്‍ക്കുമറിയില്ല. ഞാന്‍ സുന്ദരിയാണ്. എല്ലാവരും എന്നില്‍ ആകര്‍ഷകത്വം കാണുന്നുമുണ്ട്. എന്താണ് കുട്ടികളൊന്നുമാകാത്തത് എന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യത്തിനുമുന്നില്‍ ഞാന്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് രക്ഷപ്പെടാറാണ് പതിവ്. ദമ്പതികളെന്ന നിലയില്‍ കളിതമാശകളൊക്കെ പറയാറുണ്ടെങ്കിലും കിടപ്പറയിലുള്ള എന്റെ ഭര്‍ത്താവിന്റെ സമീപനം എന്നെ ഭ്രാന്തിന്റെ വക്കിലെത്തിക്കുമോ എന്ന് ഞാന്‍ ഭയക്കുന്നു. ശാരീരികതാല്‍പര്യം പൂര്‍ത്തീകരിക്കപ്പെടുന്നില്ലെങ്കില്‍ ഈ വിവാഹം സാധുവാണോ ? എന്തു ചെയ്യണമെന്നറിയില്ല. ഇപ്പോള്‍ 28 വയസ് കഴിഞ്ഞിരിക്കുന്നു. ഞാനാദ്യമായാണ് എന്റെ ഈ പ്രശ്‌നം തുറന്നുപറയുന്നത്. മറുപടി പ്രതീക്ഷിക്കുന്നു.
ഉത്തരം: വിവാഹം എന്നത് ഈമാനിന്റെ ഭാഗത്തില്‍പെട്ടതും അതിനെ വളരെയേറെ സ്വാധീനിക്കുന്നതുമാണ്. ആരോഗ്യകരമായ ദാമ്പത്യം, അതിന്റെ അഭാവം സമൂഹത്തെ കാര്യമായി സ്വാധീനിക്കും. സംതൃപ്തദാമ്പത്യത്തിന്റെ മുഖ്യഘടകമാണ് സെക്‌സ്. അതുപോലെത്തന്നെ പ്രധാനമാണ് ഇണകള്‍ക്കിടയിലുള്ള ലൈംഗികചേര്‍ച്ചയും.
നിങ്ങളുടെ വിവരണങ്ങളില്‍നിന്ന് മനസ്സിലാകുന്നത് ഭര്‍ത്താവിന് സ്ത്രീകളില്‍ താല്‍പര്യമില്ല എന്നാണ്. അതുപോലെത്തന്നെ സെക്‌സിന് ദാമ്പത്യത്തില്‍ മുഖ്യപങ്കുണ്ടെന്നും അദ്ദേഹം തിരിച്ചറിയുന്നില്ല. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും നിങ്ങളുമായി ലൈംഗികബന്ധത്തിന് അദ്ദേഹത്തിന് കഴിയുന്നില്ല, നിങ്ങള്‍ മുന്‍കയ്യെടുത്തിട്ടുപോലും നിങ്ങളെ തള്ളിമാറ്റുകയുമാണ്.
ലൈംഗികമായ ചില മരവിപ്പുകളുള്ളതായി അദ്ദേഹം അടുത്തിടെ സൂചിപ്പിച്ചുവെന്ന് നിങ്ങളെഴുതി. അദ്ദേഹം സ്വവര്‍ഗാനുരാഗമുള്ളയാളുമല്ലല്ലോ. എന്തായാലും പരാമൃഷ്ടവിശദീകരണങ്ങളില്‍നിന്ന് വ്യക്തമാകുന്നതിതാണ്:
അദ്ദേഹം ലൈംഗികതാല്‍പര്യം തീരെയില്ലാത്തയാളാണ്. അതായത് പ്രത്യേകതരം ലൈംഗികമരവിപ്പ്. മറ്റുള്ളവരോട് ലൈംഗികാകര്‍ഷണം ഇല്ലാതിരിക്കുകയോ ലൈംഗികകേളികളില്‍ താല്‍പര്യമില്ലായ്മയോ ആണിത്. ഇത്തരത്തിലുള്ള ആളുകള്‍ തന്റെ ഇണയെ തൃപ്തിപ്പെടുത്താന്‍, അല്ലെങ്കില്‍ കുഞ്ഞുങ്ങളുണ്ടാകാന്‍ വേണ്ടി മാത്രം സെക്‌സില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവരാണ്. മറ്റുള്ളവരോട് ആകര്‍ഷണംതോന്നാത്ത ഇത്തരം കൂട്ടര്‍ പ്രേമരാഹിത്യമുള്ളവരാണ്. ജീവിതകാലത്ത് ഏതെങ്കിലും ദശാസന്ധിയില്‍ ലൈംഗികപീഡനത്തിന് ഇരയാക്കപ്പട്ടിട്ടുള്ളചിലര്‍ക്ക് ഇത്തരത്തില്‍ ലൈംഗികവിരക്തി ഉണ്ടാകാറുണ്ട്.
എന്തായാലും നിങ്ങള്‍ രണ്ടുപേരും ഒരു ഫാമിലി തെറാപിസ്റ്റിനെയും സെക്‌സ്‌തെറാപിസ്റ്റിനെയും പോയിക്കാണുക. അദ്ദേഹത്തിന്റെ പ്രകൃതസ്വഭാവത്തിന്റെ മൂലകാരണം ഒരുപക്ഷേ കണ്ടെത്തി പരിഹരിക്കാനായേക്കും.
നിങ്ങള്‍ രണ്ടുകൂട്ടരും പരസ്പരസുഹൃത്തുക്കളെപ്പോലെ കഴിയുന്നതുകൊണ്ടാണ് ഈ ദാമ്പത്യം ഇത്രയും മുന്നോട്ടുപോയത്. അത് നല്ല കാര്യമാണ്. പക്ഷേ, ദാമ്പത്യത്തിലെ അവകാശനിഷേധം രണ്ടുകൂട്ടരുടെയും സന്തോഷത്തെ കെടുത്തിക്കളയും എന്ന യാഥാര്‍ഥ്യമുണ്ട്. തെറാപിസ്റ്റുകളുടെ വിദഗ്ധനിര്‍ദേശങ്ങള്‍ക്കൊടുവില്‍ പ്രശ്‌നപരിഹാരം സാധ്യമായില്ലെങ്കില്‍ ഈ ദാമ്പത്യം ഇത്തരത്തില്‍ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടോ എന്ന് പരസ്പരം സംസാരിച്ച് തീരുമാനമെടുക്കാവുന്നതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.
അവലംബം: onislam.net
Add Comment