ചോ: ഒരു പെണ്‍കുട്ടി നികാഹിനുശേഷം വലീമയൊരുക്കുംമുമ്പുതന്നെ വിവാഹമോചനംതേടി. അവള്‍ ഇദ്ദയാചരിക്കണമോ?
————————-
ഉത്തരം: നികാഹിനുശേഷം ദമ്പതികള്‍ ശാരീരികബന്ധം നടത്തിയിട്ടുണ്ടെങ്കില്‍ വിവാഹമോചനംചെയ്താല്‍ ഇദ്ദയാചരിക്കണം. മൂന്നുആര്‍ത്തവ കാലയളവാണ് അതിന്റെ സമയം. അതേസമയം അവര്‍കിടപ്പറ പങ്കിട്ടിട്ടില്ലെങ്കില്‍ (ബാഹ്യലീലകള്‍ മാത്രമേ ഉണ്ടായുള്ളൂ) ഇദ്ദയാചരിക്കേണ്ടതില്ല.
ഇനി വധു ഗര്‍ഭിണിയായിരിക്കെ, നവവരന്‍ മരണപ്പെട്ടാല്‍ അവള്‍ പ്രസവിക്കുന്ന കാലം വരെയാണ് ഇദ്ദയാചരിക്കേണ്ടത്. അതേസമയം, ഭര്‍ത്താവ് മരണപ്പെട്ടു പക്ഷേ അവള്‍ ഗര്‍ഭിണിയുമല്ല. എങ്കില്‍ നാലുമാസവും പത്തുദിവസവുമാണ് ഇദ്ദയുടെ കാലാവധി.
* ഇസ്‌ലാമിക് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറും ന്യൂജഴ്‌സിയിലെ പസ്സായിക് കൗണ്ടി ഇസ്‌ലാമിക് സെന്റര്‍ ഇമാമുമാണ് ലേഖകന്‍
Add Comment