സാമൂഹികം-ഫത്‌വ

വിഗ്രഹങ്ങളും പ്രതിമകളുമുള്ള ഹോട്ടലില്‍ ജോലിയെടുക്കാമോ ?

ചോ: ഒരു മുസ്‌ലിമിന് പ്രതിമകളും വിഗ്രഹങ്ങളുമുള്ള ഹോട്ടലില്‍ ജോലിയെടുക്കുന്നതിനും അവിടെനിന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ടോ ? ഹോട്ടല്‍ വിദേശ സാംസ്‌കാരിക പശ്ചാത്തലമുള്ളതാണ്.

————-

ഉത്തരം: ഭക്ഷണം  ഹലാല്‍ ആണെന്ന് ഉറപ്പുള്ള കാലത്തോളം ആ ഹോട്ടലില്‍ ജോലിചെയ്യുന്നതിനും ഭക്ഷണംകഴിക്കുന്നതിനും യാതൊരു വിലക്കുകളുമില്ല.  പ്രതിമകളും   വിഗ്രഹങ്ങളും ഇല്ലാത്ത ഹോട്ടല്‍  ഉണ്ടെങ്കില്‍ അവിടെ ഭക്ഷണംകഴിക്കുന്നതും ജോലി ചെയ്യുന്നതുമാണ് ഏറെ ഉത്തമം.

ഹറാമില്‍നിന്ന് അകന്ന് ഹലാലിന്റെ മാര്‍ഗത്തില്‍ ചരിക്കുകയെന്നത് തഖ്‌വയുടെ ലക്ഷണമാണ്.   സംശയകരമായ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി ആഹാരം സ്വീകരിക്കുന്നതും ഉപജീവനമാര്‍ഗം കണ്ടെത്തുന്നതും പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്. 

ഇതുപറയുമ്പോള്‍ പോലും മുസ്‌ലിംന്യൂനപക്ഷരാജ്യങ്ങളില്‍ താമസിക്കുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം  ശരീഅത്തിന് വിരുദ്ധമായ പല സംഗതികളും ഉള്ള പൊതുഇടങ്ങളിലും സ്ഥാപനങ്ങളിലും ഷോപ്പിങ് നടത്തുന്നതും  ജോലി ചെയ്യുന്നതും പൂര്‍ണമായും  ഒഴിവാക്കാന്‍ പ്രായോഗികബുദ്ധിമുട്ടുണ്ട്. പരമാവധി സൂക്ഷ്മത പാലിക്കാന്‍ ശ്രദ്ധിക്കണമെന്നേ പറയാനാകൂ. അല്ലാഹു നല്‍കുന്ന മറ്റൊരു ബദലിനായി പരിശ്രമം നടത്തുകയാണ് ഏറ്റവും അഭികാമ്യം.

 

Topics