ചോദ്യം: പുരുഷന്‍മാര്‍ക്ക് വലതുകൈയിലെ ചൂണ്ടുവിരലില്‍ മോതിരം ധരിക്കുന്നതിന്റെ ഇസ് ലാമിക വിധി എന്താണ് ? വലതുകൈയിലെ ചൂണ്ടൂവിരലില്‍ മോതിരം ധരിക്കാന്‍ പാടില്ലെന്ന് ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. വിശദീകരണം പ്രതീക്ഷിക്കുന്നു
————
ഉത്തരം : പുരുഷന്മാര്‍ക്ക് വലതുകൈയിലോ എതെങ്കിലും വിരലിലോ മോതിരം ധരിക്കുന്നതിനെ വിലക്കുന്ന ഇസ് ലാമികമായ ആധികാരിക തെളിവൊന്നും കാണാന്‍ കഴിയുന്നില്ല.
ഇക്കാര്യത്തില്‍ ഇമാം നവവി പറയുന്നത് ഇപ്രകാരം : ‘ഇടതോ വലതോ കയ്യില്‍ മോതിരം ധരിക്കുന്നത് അനുവദനീയമാണെന്ന കാര്യത്തില്‍ കര്‍മശാസ്ത്ര പണ്ഡിതരെല്ലാം എകോപിച്ചിരിക്കുന്നു. അതില്‍ ഏതിനെ കൂടുതല്‍ പരിഗണിക്കണമെന്ന് കാര്യത്തിലാണ് അവര്‍ക്ക് വ്യത്യസ്ത അഭിപ്രായമുള്ളത്. സാത്വികരായ പൂര്‍വകാല പണ്ഡിതരെല്ലാം വലതുകൈയിലും ഇടതുകൈയിലും മോതിരം ധരിക്കുന്നവരായിരുന്നു. ഇമാം മാലിക് ഇടതുകൈയിലായിരുന്നു മോതിരം ധരിച്ചിരുന്നത്….’ അദ്ദേഹം ഇതൂകൂടി ചേര്‍ക്കുന്നു: നമ്മുടെ അഭിപ്രായത്തില്‍ വലതുകൈയില്‍ മോതിരം ധരിക്കുന്നതാണ് ഉത്തമം. കാരണം അതാണ് സ്വന്തത്തെ അലങ്കരിക്കുന്നതിന്റെ ശരിയായ മാര്‍ഗം.
Add Comment