കര്‍മ്മശാസ്ത്രം-ഫത്‌വ

റസൂലി(സ)ന്റെ പേര് കൊത്തിയ മോതിരം ?

ചോ: അല്ലാഹു, മുഹമ്മദ് എന്നെല്ലാം പേരുകള്‍ കൊത്തിയ മോതിരം ധരിക്കാമോ?

ഉത്തരം:  നബി തിരുമേനി (സ) ധരിച്ചിരുന്ന മോതിരത്തില്‍ അദ്ദേഹത്തിന്റെ പേര് കൊത്തിവെച്ചിരുന്നു. യഥാര്‍ഥത്തില്‍ അദ്ദേഹം അത് മോതിരം എന്നതിലുപരി സീല്‍ എന്ന നിലക്കാണ് അത് ഉപയോഗിച്ചിരുന്നത്.

‘അനസ് (റ)ല്‍ നിന്ന് നിവേദനം: നബി (സ) ശൗചാലയ(ബാത്‌റൂം)ത്തില്‍ പ്രവേശിക്കുമ്പോള്‍ തന്റെ മോതിരം ഊരിമാറ്റുമായിരുന്നു.’ നബി തിരുമേനിയുടെ മോതിരത്തില്‍ ‘മുഹമ്മദ് അല്ലാഹുവിന്റെ ദൂതന്‍’ എന്ന് മുദ്രണംചെയ്യപ്പെട്ടിരുന്നു. അല്ലാഹുവിന്റെ നാമം  ബാത് റൂംപോലുള്ള സ്ഥലത്ത് അഭിലക്ഷണീയമല്ലയെന്നതായിരുന്നു അതിന് കാരണം. 

ഖുര്‍ആന്‍ സൂക്തങ്ങളോ അതിന്റെ ഭാഗങ്ങളോ മുദ്രണംചെയ്ത കവറുകളോ, മോതിരമോ കൈവശം ഉണ്ടായിരിക്കേ വിസര്‍ജനാലയങ്ങളില്‍ പ്രവേശിക്കാതിരിക്കുകയെന്നതാണ് നാം ശ്രദ്ധിക്കേണ്ടത്. ഇമാമുമാരായ ശാഫിഈയും അബൂഹനീഫയും അതിനെ അനഭിലക്ഷണീയമായി ഗണിച്ചപ്പോള്‍ മാലികീ, ഹമ്പലീ പണ്ഡിതന്‍മാര്‍ അത് ഹറാമായി വിധിയെഴുതിയിരിക്കുന്നു. അതേസമയം മോതിരമോ, അത്തരത്തിലുള്ള സാധനങ്ങളോ പുറത്തുവെച്ചാല്‍ നഷ്ടപ്പെടുമെന്നാണെങ്കില്‍  അത് ബാത്‌റൂമില്‍ കൊണ്ടുപോകുന്നതിന് വിലക്കില്ല.

(അല്‍അസ്ഹര്‍ ഫത്‌വ കമ്മിറ്റി മുന്‍ അധ്യക്ഷനാണ് ശൈഖ് അത്വിയ്യ സഖ്ര്‍)

 

Topics