ചോ: ദിവസത്തില്‍ പലപ്പോഴായി ശാരീരികബന്ധം ഉദ്ദേശിക്കുന്നവര്‍ക്ക് നിര്‍ബന്ധമായ കുളിയില്‍ തലകഴുകല്‍ അനിവാര്യമാണോ?
————————
ഉത്തരം: ജനാബത്തുമൂലമുള്ള കുളിയില്‍ സ്ത്രീകളും പുരുഷന്‍മാരും തലയടക്കം നനയ്ക്കല്‍ നിര്‍ബന്ധമാണെന്നാണ് പണ്ഡിതന്‍മാരുടെ ഏകകണ്ഠാഭിപ്രായം. എന്നാല്‍ തലമുടി ഇഴപിരിച്ച് പിന്നിയിട്ടിരിക്കുന്നവര്‍ അത് അഴിക്കല്‍ നിര്‍ബന്ധമല്ലെന്ന് ഭൂരിപക്ഷംപേരും അഭിപ്രായപ്പെടുന്നു.
മുടിയുടെ വേരിലും ശിരോചര്‍മത്തിലും വെള്ളം എത്തുംവിധം കഴുകേണ്ടതാണ്. എന്നാല്‍ കൂടെക്കൂടെ തലകഴുകുന്നതുകൊണ്ട് ശാരീരികപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നവര്‍ക്ക് തലതടവിയാല്‍ മതിയാകും.
കുളിയെപ്പറ്റി ചോദിച്ചപ്പോള്‍ പത്‌നിയായ ഉമ്മുസലമയോട് നബിതിരുമേനി (സ) ഇപ്രകാരം പറഞ്ഞതായി റിപോര്‍ട്ട് ചെയ്തിരിക്കുന്നു:’ നീ തലയിലൂടെ 3 പ്രാവശ്യം വെള്ളമൊഴിക്കുക. അതേപോലെ ശരീരത്തിലൊട്ടാകെ മൂന്നുപ്രാവശ്യം ഒഴിക്കുക. അതോടെ നിന്റെ കുളി പൂര്‍ത്തിയായി.’ (ഹദീസ്)
Add Comment