കര്‍മ്മശാസ്ത്രം-ഫത്‌വ

മെയ്ക്കപ്പിലായിരിക്കെ നമസ്‌കരിക്കാമോ ?

ചോ: കൃത്രിമമുടി, കൃത്രിമനഖം, മെയ്ക്കപ്പ് എന്നിവയുണ്ടായിരിക്കെ നമസ്‌കരിക്കാന്‍ അനുവാദമില്ലേ ?

————————

ഉത്തരം: കൃത്രിമമുടി, നഖം  തുടങ്ങിയവ ഇസ്‌ലാംപ്രോത്സാഹിപ്പിക്കാത്തതിനാല്‍  നമസ്‌കാരത്തിന്റെ സാധുതയുമായി അതിന് ബന്ധമില്ല. മെയ്ക്കപ്പിട്ടുവെന്നതുകൊണ്ട് നമസ്‌കാരം ബാത്വിലാകുകയില്ല. വുദുവിന്റെ ശര്‍ത്വുകള്‍ നഷ്ടപ്പെടാത്ത കാലത്തോളം  നമസ്‌കാരത്തിന് തടസ്സമില്ല.

ഒരാള്‍ ശുദ്ധിയാകുന്നത് മൂന്ന് രീതിയിലാണ്

1. അഴുക്കുകളില്‍നിന്നുള്ള ശുദ്ധി(ശാരീരികശുദ്ധി)

2. ചെറിയ അശുദ്ധിയില്‍നിന്നുള്ള വൃത്തിയാകല്‍ (വുദുമതിയാകും അതിന്)

3. വലിയ അശുദ്ധി(ശാരീരികബന്ധങ്ങളിലൂടെ ഇന്ദ്രിയംപുറപ്പെടുകവഴിയുണ്ടാകുന്നത്)യില്‍ നിന്നുള്ള ശുദ്ധി(കുളിക്കുകയാണ് പരിഹാരം)

ആദ്യത്തെ സംഗതിയാണെങ്കില്‍ എവിടെയാണോ അഴുക്കായിട്ടുള്ളത് അത് കഴുകിവൃത്തിയാക്കുന്നതോടെ ശുദ്ധിയാകും. അഴുക്ക് നീക്കംചെയ്യാന്‍ ഒരു വ്യക്തിക്ക് വെള്ളംഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായാല്‍  അതിന് പകരം തയമ്മും ചെയ്താല്‍ മതി.

ചുരുക്കത്തില്‍, നമസ്‌കാരം അതിനുവേണ്ട നിബന്ധനകള്‍ പൂര്‍ത്തിയായാല്‍ നിര്‍വഹിക്കാവുന്നതേയുള്ളൂ. ആ അര്‍ഥത്തില്‍  മെയ്ക്കപ്പിടുന്നതോ, വിഗ് വെക്കുന്നതോ നമസ്‌കാരത്തെ അസാധുവാക്കുന്നതല്ല. അല്ലാഹു വിലക്കിയ സംഗതികളെ  വെറുക്കാനും അവയോട് അനിഷ്ടംകാട്ടുവാനും അവന്‍ നമുക്ക് മനസ്സേകട്ടെ!. ആമീന്‍…

 

Topics