ഗ്രന്ഥങ്ങള്‍

ഇമാം തിര്‍മിദി

മുഹമ്മദ് ഇബ്‌നു ഈസാ എന്ന് ശരിയായ പേര്. പ്രസിദ്ധ ഹദീസ് ഗ്രന്ഥകാരന്‍. ഹി. 209ല്‍ തിര്‍മിദില്‍ ജനിച്ചു. ഹദീസ് അന്വേഷിച്ച് ഹിജാസ്, ഇറാഖ്, ഖുറാസാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യപകമായി യാത്രചെയതാണ് അദ്ദേഹം തന്റെ ഹദീസ് ഗ്രന്ഥം തയ്യാറാക്കിയത്. ”അല്‍ ജാമിഉസ്സഹീഹ്” അഥവാ ”അസ്സുനന്‍” എന്നാണ് ഈ ഹദീസ് സമാഹാരം അറിയപ്പെടുന്നത്. ചില ഹദീസുകള്‍ വ്യാഖ്യാനിക്കുന്നതിനെ സംബന്ധിച്ച് വിവിധ മദ്ഹബുകള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസവും ഹദീസുകള്‍ നിവേദനം ചെയ്ത നിവേദകന്മാരെ സംബന്ധിച്ച നിരൂപണങ്ങളും ഈ സമാഹാരത്തിന്റെ പ്രത്യേകതയാണ്. ”അല്‍ ഇലല്‍”, ”അശ്ശമാഇലുന്നബവിയ്യ” എന്നിവ യാണ് ഇമാമിന്റെ ഇതര കൃതികള്‍. ഹി.279ല്‍ നിര്യാതനായി.

Topics