ഗ്രന്ഥങ്ങള്‍

മസ്വാബീഹുസ്സുന്നഃ (പ്രവാചകചര്യയുടെ ദീപങ്ങള്‍)

നിവേദകന്‍മാരുടെ നീണ്ട പരമ്പരകള്‍ ഒഴിവാക്കി ഹദീസ് പാഠങ്ങള്‍ (മത്‌ന്) മാത്രം ഉള്‍ക്കൊള്ളിച്ച, ഇമാം അല്‍ഹുസൈന്‍ അല്‍ബഗവിയുടെ ആദ്യഗ്രന്ഥമാണിത്. 4484 ഹദീസുകള്‍ ഉള്ളതില്‍ 2414 ഹദീസുകള്‍ ബുഖാരി-മുസ്‌ലിം റിപോര്‍ട്ട് ചെയ്തവയാണ്. അക്കാലത്തെ ഏറ്റവും വലിയ ഹദീസ് പണ്ഡിതനായിരുന്ന ഇമാം ബഗവി ഈ ഗ്രന്ഥം എഴുതിക്കഴിഞ്ഞപ്പോള്‍ പ്രവാചകനെ സ്വപ്‌നം കണ്ടതായി പറയപ്പെടുന്നു.

ഹദീസുകള്‍ പുനരുജ്ജീവിപ്പിച്ചതില്‍ നബിതിരുമേനി അദ്ദേഹത്തെ ആശീര്‍വദിച്ചുവത്രെ. ഈ കാരണത്താല്‍ അദ്ദേഹം മുഹ് യിസ്സുന്നഃ(ഹദീസിന്റെ പുനരുദ്ധാരകന്‍) എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു. ഖുറാസാനിലെ ‘ബഗ്’ എന്ന പ്രദേശത്തേക്ക് ചേര്‍ത്തുകൊണ്ടാണ് ‘ബഗവി’ എന്നറിയപ്പെട്ടത്.

Topics