ഗ്രന്ഥങ്ങള്‍

ഇമാം നസാഈ

അബൂ അബ്ദുര്‍റഹ്മാന്‍ അഹ്മദ് ഇബ്‌നു ശുഹൈബ് ഇബ്‌നു അലിബ്‌നു ബഹ്‌റുഇബ്‌നു സാഹാന്‍. ഹിജ്‌റ 215 ല്‍ ഖുറാസാനിലെ ബന്‍സയില്‍ ജനിച്ചു. പ്രമാണയോഗ്യമായ ആറു ഹദീസ് ഗ്രന്ഥങ്ങളില്‍ (അസ്സിഹാഹുസിത്ത) ഒരു ഹദീസ് സമാഹാരം നസാഇയുടേതാണ്. ഈജിപ്തിലും ദമസ്‌കസിലുമായിരുന്നു താമസം. ഹദീസ് ശേഖരക്കുന്നതിനായി ധാരാളം യാത്രകള്‍ ചെയ്തു. നസാഇയുടെ ഹദീസ് ഗ്രന്ഥത്തിന് 51 അദ്ധ്യായങ്ങളുണ്ട്. ഓരോ അദ്ധ്യായത്തെയും അനേകം ബാബുകളായി തിരിച്ചിരിക്കുന്നു. ആരാധനാ കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് നസാഇ തന്റെ സമാഹാരത്തില്‍ പ്രാധാന്യം നല്‍കുന്നത്. ദാനം, വസിയ്യത്ത് മുതലായവയുമായി ഇഹ്ബാസ്, നൂഹുല്‍, റുഖ്ബാ, ഉംറ മുതലായവ ഈ സമാഹാരത്തില്‍ മാത്രമാണ് പ്രത്യേക ശീര്‍ഷകത്തിന് താഴെ പ്രതിപാദിക്കപ്പെടുന്നത്. ഫീ ഫള്‌ലി അലി, കിതാബുള്ളുഅഫാഅ് എന്നിവ നസാഇയുടെ കൃതികളാണ്. അലിപക്ഷത്തോടുള്ള ചായ്‌വു കാരണം ഉമവികള്‍ അദ്ദേഹത്തെ ഉപദ്രവിച്ചു. ഈ പീഡനത്തെ തുടര്‍ന്നാണ് ഇമാം നസാഇ മരിച്ചത്. അദ്ദേഹത്തെ രക്തസാക്ഷിയായി മുസ്‌ലിംകള്‍ കണക്കാക്കുന്നു. മക്കയിലാണ് നസാഇയുടെ മഖ്ബറ

Topics