ഗ്രന്ഥങ്ങള്‍

ഇമാം മുസ്‌ലിം

ഇമാം അബുല്‍ ഹുസൈന്‍ മുസ്‌ലിം എന്ന് പൂര്‍ണനാമം. ഹദീസ് സമാഹര്‍ത്താവ്. നിസാപൂരിലെ ശൈര്‍ എന്ന അറബി ഗോത്രത്തില്‍ ഹി. 204-ല്‍ ജനിച്ചു. പിതാവ് ഹജ്ജാജ് ഇബ്‌നു മുസ്‌ലിം. ഹിജാസ്, ഇറാഖ്, സിറിയ, ഈജിപ്ത് മുതലായ സ്ഥലങ്ങളിലേക്കെല്ലാം ഹദീസ് സമാഹരണാര്‍ത്ഥം പഠന പര്യടനങ്ങള്‍ നടത്തി. ഇമാം ബുഖാരി നാസിപൂരില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. ഇമാം മുസ്‌ലിം ക്രോഡീകരിച്ച ഹദീസുകള്‍ അടങ്ങിയ ഗ്രന്ഥം സഹീഹ് മുസ്‌ലിം എന്ന പേരില്‍ അറിയപ്പെടുന്നു. ഇമാം ബുഖാരിയുടെ ജാമിഉസ്വഹീഹ് കഴിഞ്ഞാല്‍ രണ്ടാമത്തെ ആധികാരിക ഗ്രന്ഥമാണിത്. അല്‍ മുസ്‌നദുല്‍ കബീര്‍, കിതാബുല്‍ അഖ്‌റാന്‍, കിതാബുല്‍ അസ്മാഅ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രമുഖ കൃതികളാണ്. ഇമാം തിര്‍മുദിയടക്കം ധാരാളം ശിഷ്യന്മാര്‍ അദ്ദേഹത്തിനുണ്ട്. ഹി. 261 റജബ് മാസത്തില്‍ അന്തരിച്ചു.

Topics