വിശിഷ്ടനാമങ്ങള്‍

അല്‍മതീന്‍ (അതിശക്തന്‍)

ഈ പദം കൊണ്ട് യഥാര്‍ഥത്തില്‍ അര്‍ഥമാക്കുന്നത് ഉറപ്പുള്ളത് എന്നതാണ്. അയഞ്ഞു പോകാത്ത ശക്തിപ്രഭാവമാണ് അല്ലാഹുവിന്റേത്. അല്ലാഹുവിന്റെ ശക്തി സ്ഥിരവും ദൃഢവുമാണ്. ഖവിയ്യ് എന്ന വിശേഷണത്തോട് കുറെയൊക്കെ യോജിപ്പുണ്ടെങ്കിലും അല്ലാഹുവിന്റെ അപാരമായ കഴിവിനെയും ശക്തിയെയും സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. ”അല്ലാഹുവോ, സ്വയംതന്നെ അന്നദാതാവും അജയ്യനും അതിശക്തനുമാകുന്നു.” (അദ്ദാരിയാത്ത്: 58)

Topics