രാഷ്ട്രീയം-ലേഖനങ്ങള്‍

ദേശീയത ബുദ്ധിയെ നശിപ്പിക്കുന്നു

മനുഷ്യമനസ്സിന്റെ വിശാലമായ ചക്രവാളത്തെ ദേശീയത രണ്ടുവിധത്തില്‍ സങ്കുചിതമാക്കുന്നു. ഒന്നാമതായി, അത് മനുഷ്യനെ സകല മനുഷ്യസമൂഹത്തെപ്പറ്റി ചിന്തിക്കുകയും അതിനെ സന്‍മാര്‍ഗത്തിലേക്ക് നയിക്കുകയും സഹായിക്കുകയും ചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നു. മനുഷ്യനെ അവന്റെ സഹപൗരന്‍മാരെ മാത്രം കണക്കിലെടുക്കാനും അവന്റെ വീക്ഷണവൃത്തം നാലതിര്‍ത്തികളുടെ ചട്ടക്കൂട്ടില്‍ ഒതുക്കിനിര്‍ത്താനും പ്രേരിപ്പിക്കുന്നു. വിശ്വാസസംഹിതയെയും ആത്മീയതയെയും യുക്തിബോധത്തെയും തള്ളിക്കളയുന്നു. ഭൂവിഭാഗം, രക്തബന്ധം, രാജ്യം, വംശം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മനുഷ്യന്റെ മാനസിക ചക്രവാളം ഇടുങ്ങിയതും സങ്കുചിതവും വക്രവും ആക്കിത്തീര്‍ക്കുന്നു.
ദേശീയവാദികള്‍ വികാരത്തിന്റെ അടിമകളാണ്. അവര്‍ ബുദ്ധിയെയും ബുദ്ധിശക്തിയെയും ആദരിക്കുകയോ ഗൗരവത്തിലെടുക്കുകയോ ചെയ്യുന്നില്ല. നേരെമറിച്ച് , ആദര്‍ശസംഹിത വളരെ കൂടുതലായി ആശ്രയിക്കുന്നത് യുക്തിബോധത്തെയാണ്. ഒരു ബാധ്യതാബോധവും ഉത്തരവാദിത്തബോധവും സൃഷ്ടിച്ചുകൊണ്ട് അതു വികാരങ്ങളുടെ മേല്‍ യുക്തിബോധത്തിന്റെ ആധിപത്യം സ്ഥാപിക്കുന്നു. ദേശീയതയുടെ കാര്യത്തില്‍ ഇങ്ങനെയൊന്നില്ല.

ഡോ. അലി മുഹമ്മദ് നഖ്‌വി

Topics