ദേശീയതയുടെ അപകടം-2
പത്തൊമ്പതാം നൂറ്റാണ്ടില്‍ ദേശീയത പ്രകടസ്വഭാവം കൈക്കൊള്ളുകയും അത് ഭൂരിപക്ഷം ചരിത്രകാരന്‍മാരെ ദുഷിപ്പിക്കുകയും ചെയ്തുവെന്ന് വില്‍ ഡ്യൂറന്റ് തുറന്നെഴുതി. അദ്ദേഹം പറയുന്നു: Treischke, Vom sibel, Michllet, Martim, Mc Caulay, Green , Banderft, Fetik എന്നിവരെല്ലാം ഒന്നാമതായി ദേശസ്‌നേഹികളും അതിനുശേഷം മാത്രം ചരിത്രകാരന്‍മാരുമാണ്. ഒരു ദേശീയവാദി തന്റെ രാജ്യം ദൈവത്തിന്റെ സ്വന്തം രാജ്യമാണെന്നും ശേഷിക്കുന്ന ലോകം മുഴുവന്‍ ദുഷ്ടവും അപരിഷ്‌കൃതവുമാണെന്നും വിശ്വസിക്കുന്നു’.
ദേശീയത ചരിത്രത്തെ വളരെ ദുഷിപ്പിക്കുകയും ക്രമരഹിതമാക്കുകയും ചെയ്തു. അതുകൊണ്ടാണ്, ഒരു മഹദ് വ്യക്തി ആഗോളസമാധാനം സ്ഥാപിക്കണമെങ്കില്‍ ചരിത്രത്തെ പുറംതള്ളുകയും അതിനുപകരം വ്യാപാരത്തിലും സൗഹാര്‍ദ്ദത്തിലും അധിഷ്ഠിതമായ ഉടമ്പടികള്‍ ഉണ്ടാക്കുകയും ചെയ്യണമെന്ന് പറഞ്ഞത്.
ദേശീയതയുടെ ഏറ്റവും വലിയ ദോഷങ്ങള്‍ ഒന്ന് ചരിത്രത്തിന്റെ ദുര്‍വ്യാഖ്യാനമാണ്. കടുത്ത ദേശീയത നിലനില്‍ക്കുന്നിടത്തെല്ലാം അതങ്ങനെ തന്നെയാണെന്ന് വാദിച്ചേക്കാം. ഏതുതരം ദേശീയതയിലും ആത്മപ്രശംസ നടത്താനും മറ്റുള്ളവരെ താഴ്ത്തിക്കെട്ടാനുമുള്ള ഒരു പ്രവണതയുടെ സത്തയുണ്ട്. കാരണം, ഒരു ജനതയില്‍ തങ്ങളുടെ രാജ്യത്തെപ്പറ്റി മിഥ്യാഭിമാനം സൃഷ്ടിക്കാത്ത കാലത്തോളം ദേശീയവിദ്വേഷം തങ്ങള്‍ക്കനുകൂലമായും മറ്റുള്ളവര്‍ക്കെതിരായും ഉപയോഗിക്കാന്‍ അവര്‍ക്കെങ്ങനെ കഴിയും?
വര്‍ഗീയ വിദ്വേഷവും സ്വപക്ഷാന്ധമായ അജ്ഞതയും
ദേശീയത മനുഷ്യന്റെ മൃഗീയമായ ജന്‍മവാസനയില്‍ അധിഷ്ഠിതമായതുകൊണ്ടും വിശ്വാസത്തിനും ബുദ്ധിശക്തിക്കും അതില്‍ സ്ഥാനമില്ലാത്തതുകൊണ്ടും അന്ധമായ അജ്ഞാനം എന്ന് ഇസ്‌ലാം വിശേഷിപ്പിക്കുന്ന വര്‍ഗീയ വിദ്വേഷമാണ് അതിന്റെ അടിത്തറ. അതിന്റെ പ്രത്യേകതയും അതുതന്നെയാണ്.
ഒരു രാജ്യത്തില്‍ ജനിച്ചു എന്ന ഒരു യാദൃശ്ചികത മറ്റുള്ളവരെ വെറുക്കാനും അവരെ തന്റെ ശത്രുക്കളായി കണക്കാക്കാനുമുള്ള അടിസ്ഥാനരഹിതമായ തെറ്റുധാരണ ഒരുവ്യക്തിയില്‍ സംജാതമാകുന്നു. ഉദാഹരണമായി, യൂറോപ്പില്‍ ജനിച്ചതുകൊണ്ടും വെള്ളത്തൊലിയുടെ ഉടമയായതുകൊണ്ടും മാത്രം കറുത്തവരെ കൊള്ളയടിക്കാനും തന്റെ സ്വന്തക്കാര്‍ക്കനുവദിക്കുന്ന മാനദണ്ഡങ്ങള്‍ മറ്റുള്ളവര്‍ക്ക് നിഷേധിക്കാനും അവര്‍ സ്വയം കരുത്താര്‍ജിക്കുന്നു. ഒരു ജൂതനായതുകൊണ്ട് ഐന്‍സ്റ്റീനെപ്പോലെയുള്ള ഒരു പ്രതിഭയെപ്പോലും ജര്‍മന്‍കാരന്‍ വെറുക്കുന്നു. ജര്‍മനിയിലോ ഫ്രാന്‍സിലോ ഒരാള്‍ ജനിക്കുന്നത് അയാള്‍ അങ്ങനെ ഇച്ഛിച്ചതുകൊണ്ടല്ല; അതൊരു യാദൃച്ഛികതയാണ്. മറ്റുള്ളവരെ വെറുക്കാനും അവരോട് വിദ്വേഷം പ്രകടിപ്പിക്കാനും ഒരേ മനുഷ്യരെ വ്യത്യസ്ത മാനദണ്ഡങ്ങളുപയോഗിച്ച് അളക്കാനുമുള്ള ഒരു കാരണമല്ല, അത്.
തന്റെ രാജ്യത്തിന് പുറത്തുജനിച്ച സത്യസന്ധനും ദയാലുവും യോഗ്യനുമായ ഒരു വ്യക്തിക്ക് പകരം തന്റെ വര്‍ഗത്തില്‍ ജനിച്ചവനോ ഭാഷ സംസാരിക്കുന്നവനോ ആയ ദുഷ്ടനും അഴിമതിക്കാരനും അയോഗ്യനുമായ ഒരു വ്യക്തിക്ക് മുന്‍ഗണന നല്‍കുന്നതിനെക്കാള്‍ കവിഞ്ഞ യുക്തിഹീനവും മനുഷ്യത്വരഹിതവുമായ മറ്റൊരു അന്യായമുണ്ടോ?
ഒരാളുടെ പ്രവൃത്തികളെയോ വീക്ഷണങ്ങളെയോ നന്‍മകളെയോ കണക്കിലെടുക്കാതെ അയാളുടെ വംശം , ഭാഷ, രാജ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി ഒരു സഹപൗരനെന്നോ അന്യനെന്നോ കണക്കാക്കുകയാണ് ദേശീയത ചെയ്യുന്നത്. ഏതെങ്കിലും ഒരു പ്രത്യേകരാജ്യത്ത് ജനിച്ചുപോയി എന്നതുകൊണ്ട് അയാളുടെ മാനുഷികമൂല്യങ്ങളെയും സല്‍പ്രവൃത്തികളെയും അവഗണിക്കുന്നു. ദേശീയതയില്‍ ഒരു വ്യക്തിയെ വിലയിരുത്താനുപയോഗിക്കുന്ന അളവുകോലുകള്‍ അയാളുടെ ഭൂപ്രദേശം, രക്തബന്ധം എന്നിവയാണ്. അല്ലാതെ അയാളുടെ പ്രവൃത്തികളോ വിലാസമോ പരിശുദ്ധിയോ കടമകളോ അല്ല.
ദേശീയതക്ക് എത്രത്തോളം ജനകീയ പ്രചാരം സിദ്ധിക്കുന്നുവോ, അത്രത്തോളം തന്നെ സ്വപക്ഷാന്ധതയുടെയും വംശപരമായ വിദ്വേഷത്തിന്റെയും ആഴം കൂട്ടുകയും വീക്ഷണങ്ങള്‍ പരിമിതമാക്കുകയും ചെയ്യുന്നു. തന്റെ രാജ്യവുമായി ബന്ധപ്പെട്ട എന്തിനെയും ഒരു ദേശീയവാദി ബുദ്ധിയും ചിന്തയുമുപയോഗിച്ച് സംരക്ഷിക്കുന്നു. അതിന് പുറത്തുള്ള എല്ലാറ്റിനെയും വൈദേശികമെന്നും കൊള്ളരുതാത്തതെന്നും മുദ്രകുത്തി അവഗണിക്കുന്നു. ശരിയും തെറ്റും അയാളെ സംബന്ധിച്ചിടത്തോളം അര്‍ഥശൂന്യമായ ആശയങ്ങളാണ്.
ഇത് ഇസ്‌ലാം അനഭിലഷണീയമായി തള്ളിക്കളഞ്ഞ സ്വപക്ഷാന്ധമായ അജ്ഞതയാണ്. വളരെ അപകടകരമായ വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന അത് പരമ്പരാഗതമായി വര്‍ഗവ്യവസ്ഥയില്‍ നിന്ന് സിദ്ധിച്ചതാണ്.
ഡോ. അലി മുഹമ്മദ് നഖ്‌വി
Add Comment