പൂര്‍വ്വസമൂഹങ്ങളുടെ നിയമങ്ങള്‍ ഖുര്‍ആനോ സുന്നത്തോ പ്രതിപാദിക്കുകയും അവ ഉയര്‍ത്തപ്പെട്ടു എന്നതിന് പ്രമാണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ അവ നമുക്കും ബാധകമാണ്. ഇതാണ് ‘പൂര്‍വ്വമതം’ എന്നത്കൊണ്ടുദ്ദേശിക്കുന്നത്. ഉദാ: നോമ്പ് മുമ്പുള്ള സമൂഹങ്ങള്‍ക്കും നിര്‍ബന്ധമായിരുന്നു. അല്ലാഹു അത് നമുക്കും നിര്‍ബന്ധമാക്കി. ‘നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നവര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത് പോലെ നിങ്ങള്‍ക്കുമേലും നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു’ (അല്‍ബഖറഃ).
ഇത് പ്രധാനമായും മൂന്നിനങ്ങളാണ്
(1) പൂര്‍വസമൂഹങ്ങളുടേതായിട്ട് ഖുര്‍ആനിലും സുന്നത്തിലും വന്ന വിധികള്‍ നമ്മുടെ മേലും ബാധകമാണ് എന്നതിന് വ്യക്തമായ തെളിവ് വന്നത്. ഉദാ: നോമ്പ്.
(2) പൂര്‍വ്വ സമൂഹങ്ങളുടെ നിയമങ്ങള്‍ നമുക്ക് ബാധകമല്ലെന്നതിന് ഖണ്ഡിതമായ തെളിവ് വന്നത്. ഉദാ: അന്‍ആം: 145,146.
(3) പൂര്‍വിക നിയമങ്ങള്‍ നമുക്ക് ബാധകമാണ്/ബാധകമല്ല എന്നതിന് വ്യക്തമായ തെളിവ് വരാത്തത്. (അല്‍ മാഇദ: 45).
Add Comment