Uncategorized

ഇസ്ലാമിക ഫിഖ്ഹ് ചരിത്രഘട്ടങ്ങളിലൂടെ

ദൈവികദര്‍ശനമാണ് ഇസ്ലാം. അന്യൂനവും ശാശ്വതവുമാണ് ഈ ദൈവിക ദര്‍ശനം. മാനവകുലത്തിന്റെ പ്രശ്നങ്ങള്‍ക്കുള്ള ഏക പോംവഴിയാണിത്. ഓരോ കാലഘട്ടത്തിലും ഉത്ഭവിക്കുന്ന നൂതനപ്രശ്നങ്ങളെ സമചിത്തതയോടെ ഇസ്ലാമികപ്രത്യയശാസ്ത്രം നേരിടുന്നു. ഇതിനുള്ള മകുടോദാഹരണങ്ങളാണ് ഇസ്ലാം കടന്നുപോന്ന ചരിത്രഘട്ടങ്ങള്‍. ഇസ്ലാമിനെ ഓരോ കാലഘട്ടത്തിലും അന്തസ്സോടെ തലയുയര്‍ത്തിപ്പിടിക്കുന്നതിന് സഹായിക്കുന്ന സംവിധാനമാണ് ഫിഖ്ഹ്. ഓരോ ചരിത്രസന്ധിയിലും രൂപപ്പെടുന്ന നവ യാഥാര്‍ത്ഥ്യങ്ങളെ നേരിട്ട് ഇസ്ലാമിക ശരീഅത്തിനെ നിലനിര്‍ത്താന്‍ ദൈവം സംവിധാനിച്ച മെക്കാനിസമാണ് യഥാര്‍ഥത്തില്‍ ഫിഖ്ഹ്.

ഇസ്ലാമിക ഫിഖ്ഹിനെ സംബന്ധിച്ച് ഇന്ന് പലരും തെറ്റിദ്ധാരണയിലും അജ്ഞതയിലുമാണ്. പരിമിതമായ അര്‍ത്ഥത്തിലാണ് ഇന്ന് ഇസ്ലാമിക ഫിഖ്ഹിന്റെ പ്രയോഗം. കേവലം കര്‍മശാസ്ത്രമെന്ന അര്‍ത്ഥമേ അതിന് വകവെച്ചു നല്‍കുന്നുള്ളൂ. എന്നാല്‍ വിശുദ്ധഖുര്‍ആനും തിരുസുന്നത്തും പരിചയപ്പെടുത്തിത്തരുന്ന ഫിഖ്ഹ് മറ്റൊന്നാണ്. കര്‍മശാസ്ത്രമെന്ന ഫിഖ്ഹിനെയല്ല; വിശാലവും ആഴത്തിലുള്ളതുമായ ഫിഖ്ഹിനെയാണ് അവയില്‍ നാം ദര്‍ശിക്കുക. താത്വികവും ദാര്‍ശനികവുമായ അന്വേഷണവും പഠനവുമാണ് ഇസ്ലാമിക ഫിഖ്ഹിന്റെ ഒരു ഭാഗം. ഈ ദാര്‍ശനിക-തത്വങ്ങളുടെ ക്രിയാത്മകമായ പ്രസരണവും പ്രായോഗികതയുമാണ് മറുഭാഗത്ത്. അപ്പോള്‍, ഇസ്ലാമിന്റെ അടിസ്ഥാന അധ്യാപനങ്ങളിലുള്ള ദീര്‍ഘവീക്ഷണം ഇസ്ലാമിക ഫിഖ്ഹിന്റെ പരിധിയില്‍ വരും. നിലവിലെ സാഹചര്യങ്ങളും സാധ്യതകളും പരിമിതികളും അതില്‍ വിഷയീഭവിക്കും. ഇതെല്ലാം പരിഗണിച്ചുകൊണ്ട് ഇസ്ലാമിനെ ഏറ്റവും സുന്ദരമായി ആവിഷ്കരിക്കാനുള്ള ഒരു ഉത്തമ കലയായാണ് ഇസ്ലാമിക ഫിഖ്ഹിനെ കാണേണ്ടത്. നിലവിലെ സാഹചര്യങ്ങള്‍ വിചിന്തനം ചെയ്യാതെയുള്ള ഇസ്ലാമിക വായന യാഥാസ്ഥിതികമായി പരിണമിക്കും. അടിസ്ഥാനങ്ങള്‍ മനനം ചെയ്യാതെയുള്ള ഇസ്ലാമിക വായനയാകട്ടെ കേവലം കാലികമായും പരിണമിക്കും. ഇസ്ലാമിക ഫിഖ്ഹിന്റെ ചില സുപ്രധാന ചരിത്രഘട്ടങ്ങളാണ് താഴെ:

Topics