കുടുംബം-ലേഖനങ്ങള്‍

ഭാര്യ എന്നെ പഠിപ്പിച്ചത്

‘അതിഥികള്‍ സമയം തെറ്റി വന്നാലും മാലാഖമാരുടെ സ്ഥാനത്താണെന്ന് എന്നെ പഠിപ്പിച്ചത് എന്റെ ഭാര്യയായിരുന്നു! സ്വാര്‍ത്ഥത കാണിക്കുന്നത് പൗരുഷത്വത്തിന്റെ അടയാളമല്ലെന്ന് എന്നെ ബോധ്യപ്പെടുത്തിയതും അവള്‍ തന്നെയായിരുന്നു! വിഢ്ഢിത്തത്തിന് ചികിത്സയോ, ഓപറേഷന്‍ മുഖേനെയുള്ള പരിഹാരമോ ഇല്ലെന്നും അവളിലൂടെ എനിക്ക് മനസ്സിലായി! പനിനീര്‍ പൂവിനെ ഇഷ്ടപ്പെട്ട പുരുഷന്‍ തന്റെ ഭാര്യയെ ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ല! ഏറ്റവും പ്രയാസകരമായ നിരക്ഷരത വൈകാരികമരവിപ്പാണ്! തന്നെ ഉടമപ്പെടുത്തിയ സ്ത്രീയില്‍ നിന്ന് അകലാനാണ് പുരുഷന്‍ ശ്രമിക്കുക! സ്ത്രീയുടെ ഏറ്റവും അപകടകരമായ വാക്കുകള്‍ അവള്‍ പറഞ്ഞവയല്ല മറിച്ച്, പറയാതെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവയാണ്!

അല്ലാഹു നമ്മെയെല്ലാവരെയും സ്‌നേഹിക്കുന്നുവെന്നും, പക്ഷെ അവനെ എങ്ങനെ സ്‌നേഹിക്കണമെന്ന് നമുക്ക് അറിയില്ല എന്നും എന്നെ പഠിപ്പിച്ചത് എന്റെ ഭാര്യയാണ്! തന്റെ മേല്‍ അടിച്ചേല്‍പിക്കപ്പെടുന്ന എല്ലാ ബന്ധനങ്ങളും അവള്‍ നിരസിക്കുന്നു! അവളുടെ മനസ്സിലുള്ള നിയമങ്ങളാണ് പുറമേയുള്ള ഏത് നിയമങ്ങളേക്കാളും കടുത്തത്! തന്റെ പുരുഷന്റെ മുന്‍നിര്‍ത്തിയുള്ള സ്ത്രീയുടെ ആത്മരോഷം അവളുടെ സ്വാര്‍ത്ഥതയെയല്ല, ആത്മപ്രതിരോധത്തെയാണ് കുറിക്കുന്നത്! തനിക്ക് നേരെയുള്ള ആക്രമണത്തെ ചെറുക്കുകയാണ് അവള്‍ അതിലൂടെ ചെയ്യുന്നത്! ഒരു പുരുഷന്‍ തന്റെ ഭാര്യയുടെ കൂടെ ഇരിക്കുന്നത് ഏതെങ്കിലും ഒരു രാജ്ഞിയുടെ കൂടെ ഇരിക്കുന്നത് പോലെയായിരിക്കണം! 

ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എന്റെ കണ്ണുകളില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുമെന്ന് ഞാന്‍  തിരിച്ചറിഞ്ഞു. ഞാന്‍ തുടങ്ങി വെച്ച സംസാരം അവള്‍ പൂര്‍ത്തീകരിച്ചപ്പോഴാണ് എനിക്കത് അനുഭവപ്പെട്ടത്! ഞാന്‍ ഇഷ്ടപ്പെടുന്നത് പോലെ മറ്റുള്ളവരും സംസാരം ഇഷ്ടപ്പെടുന്നുവെന്നും അവളെന്നെ പഠിപ്പിച്ചു. തന്നെ കളിപ്പിക്കാന്‍ ഭര്‍ത്താവ് പറയുന്ന മണ്ടത്തരങ്ങള്‍ തനിക്ക് നേരെയുള്ള ബോധപൂര്‍വമായ അപമാനമാണെന്ന് അവള്‍ പറയുന്നു! അവളുടെ ഫോണ്‍വിളികളോട് തണുപ്പന്‍ മട്ടില്‍ പ്രതികരിക്കുന്നത് ശരീരം മയക്കാതെ കീറുന്നതിനേക്കാള്‍ അവള്‍ക്ക് പ്രയാസകരമാണ്. ദാമ്പത്യ ജീവിതത്തില്‍ ചെറു കള്ളങ്ങള്‍ കടന്നുവരാമെങ്കിലും ന്യായീകരണമില്ലെങ്കില്‍ അവ പൊറുക്കപ്പെടാവതല്ല! കൂട്ടുകാരെ സ്വീകരിക്കേണ്ടത് സന്തോഷവാര്‍ത്ത സ്വീകരിക്കുന്നത് പോലെയാണ്! അവരെ യാത്രയാക്കുന്നത് സ്വന്തം കുടുംബാംഗങ്ങളെ യാത്രയാക്കുന്നത് പോലെയായിരിക്കണം. നമ്മില്‍ നിന്ന് അകന്നുപോയ സന്താനങ്ങളോട് സംസാരിക്കുന്നത് പോലെയായിരിക്കണം അവരോടുള്ള കുശലാന്വേഷണങ്ങള്‍.

മറ്റുള്ളവരുടെ തെറ്റുകളിലേക്ക് നോക്കുന്നതിനേക്കാള്‍  സ്വന്തം തെറ്റുകളിലേക്ക് നോക്കുന്നതാണ് മനോഹരമെന്ന് പഠിപ്പിച്ചത് ഭാര്യയാണ്! വികസിക്കാനും മുന്നേറാനും കഴിയുന്ന മനുഷ്യനാണ് ജീവിക്കാന്‍ അര്‍ഹതയുള്ള മനുഷ്യന്‍. പ്രശംസാവചനങ്ങള്‍ മനോഹരമായിരിക്കണമെന്ന് നിര്‍ബന്ധമില്ല, പക്ഷെ അവ നിഷ്‌കളങ്കമായിരിക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതത്തിലെ മൗനം ആരും കേള്‍ക്കാത്ത മോശപ്പെട്ട വാക്കുകളാണെന്ന് എന്റെ ഭാര്യ എന്നെ ഉണര്‍ത്തി! ആവശ്യപ്പെടാത്ത് നല്‍കുന്നത് താല്‍പര്യം നേടിയെടുക്കാനുള്ള തന്ത്രമാണ്. അനുഭവത്തില്‍ നിന്ന് ഉറവെടുക്കുന്ന ഒരു കര്‍മം എല്ലാ വാക്കുകള്‍ക്കും മീതെയാണ്. ഭാര്യയുടെ സംസാരത്തിന് ആവശ്യമായ പരിഗണന നല്‍കാതിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്! ഭര്‍ത്താവിന്റെ വീഴ്ചകളെ ഭാര്യ അവഗണിക്കുന്നത് കൊണ്ട് അവളത് മറന്നുവെന്ന് കരുതേണ്ടതില്ല! ഭാര്യ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ പൊടുന്നനെ അവളുടെ അടുത്തേക്ക് കടന്നുചെല്ലുന്നത്  ഭര്‍ത്താവ് ചെയ്യുന്ന ഭീകരകുറ്റമാണ്! സ്വയം വിശ്വാസമുള്ള ഒരു പുരുഷനും അപ്രകാരം ചെയ്യുകയില്ല. ദാമ്പത്യജീവിതത്തിന്റെ അനുഭവങ്ങളിലൂടെ ഭാര്യയെന്നെ പഠിപ്പിച്ച കാര്യങ്ങളാണിവ.

 

Topics