Dr. Alwaye Column

ഇസ്‌ലാമികരാഷ്ട്രത്തിന്റെ സ്‌തംഭങ്ങള്‍

വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന സാമൂഹികവ്യവസ്ഥയിലാണ്‌ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിതമാകുന്നത്‌. ഏതൊരു ചടുലമായ രാജ്യത്തിനും മാതൃകയാക്കാവുന്നതും ഏതൊരു മികച്ച ഭരണകൂടത്തിനും ഊര്‍ജമാക്കാവുന്നതുമായ രാഷ്ട്രമാണത്‌. പ്രസ്‌തുത രാഷ്ട്ര സംവിധാനത്തിന്റെ സുപ്രധാനസ്‌തംഭങ്ങളാണ്‌ ചുവടെ കൊടുക്കുന്നത്‌.

1. പ്രപഞ്ച സ്രഷ്ടാവിലും അവന്റെ ശക്തിവിശേഷത്തിലും കൈകാര്യ കര്‍തൃത്വത്തിലുമുള്ള വിശ്വാസം.
2. മനുഷ്യ മനസ്സിന്റെ മഹത്വം അംഗീകരിക്കല്‍
3. പാരത്രിക ഭവനം, രക്ഷാശിക്ഷകള്‍ എന്നിവയിലുള്ള ബോധ്യം
4. പരസ്‌പര സാഹോദര്യം പരസ്യപ്പെടുത്തല്‍
5. സ്‌ത്രീ പുരുഷ സമത്വവും സംഭാവനയും
6. സ്‌ത്രീയുടെയും പുരുഷന്റെയും ഉത്തരവാദിത്വം സൂക്ഷ്‌മമായി നിജപ്പെടുത്തല്‍
7. ജീവന്‍, സമ്പാദ്യം, തൊഴില്‍, ആരോഗ്യം, പൗരസ്വാതന്ത്ര്യം , വിജ്ഞാനം, നിര്‍ഭയത്വം എന്നിവ സംരക്ഷിക്കലും സമ്പാദ്യസ്രോതസ്സുകള്‍ നിജപ്പെടുത്തലും
8. ലിംഗപരമായ സഹജ വാസനകളുടെയും ആവശ്യങ്ങളുടെയും പരിരക്ഷ
9. കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനുള്ള തീവ്രശ്രമം
10. ശൈഥില്യത്തിന്റെ സമസ്‌ത പഴുതുകളുമടച്ച്‌ സാമൂഹിക ഐക്യത്തിന്‌ ഊന്നല്‍ നല്‍കല്‍.
11. സത്യത്തിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം. വേണ്ടി വന്നാല്‍ അതിനായി സമൂഹത്തെ സജ്ജമാക്കല്‍.
12. ഒരു ഉദാത്തമായ ചിന്തയെയും ദര്‍ശനത്തെയുമാണ്‌ രാജ്യം പ്രതിനിധാനം ചെയ്യുന്നത്‌ എന്ന പരിഗണനയുണ്ടാവുകയും പ്രസ്‌തുത ദര്‍ശനത്തിന്റെ സുരക്ഷയും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സമൂഹത്തിലാകമാനം സാക്ഷാത്‌കരിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യല്‍.

ഇപ്പറഞ്ഞ സ്‌തംഭങ്ങളിലാണ്‌ പ്രഥമ ഇസ്‌ലാമിക രാഷ്ട്രം നിലവില്‍ വന്നത്‌. പ്രസ്‌തുത സ്‌തംഭങ്ങളില്‍ ആ രാഷ്ട്രം അടിയുറച്ച്‌ വിശ്വസിക്കുകയും അത്‌ പ്രയോഗവത്‌കരിക്കുകയും ലോകത്തുടനീളം അതിന്‌ പ്രചാരം നല്‍കുകയും ചെയ്‌തു. ഒരിക്കല്‍ ഒന്നാം ഖലീഫ പറഞ്ഞതോര്‍ക്കുക: ‘ഒട്ടകത്തെ കെട്ടുന്ന ഒരു കയറാണ്‌ എനിക്ക്‌ നഷ്ടപ്പെടുന്നതെങ്കില്‍ ഞാനത്‌ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ കണ്ടെത്തും.’ സകാത്ത്‌ കൊടുക്കാന്‍ വിസമ്മതിച്ചവരോട്‌ യുദ്ധം ചെയ്യാനും അവരെ മത പരിത്യാഗികളായി പ്രഖ്യാപിക്കാനും ആര്‍ജ്ജവം കാണിച്ചു ആ ഖലീഫ.’അല്ലാഹുവാണ, ദൈവദൂതന്റെ കാലത്ത്‌ അവര്‍ കൊടുത്തിരുന്ന ഒട്ടകത്തെ കെട്ടുന്ന കയറാണ്‌ എനിക്ക്‌ തടയുന്നതെങ്കില്‍ ഞാനവരോട്‌ എന്റെ വാളെടുത്ത്‌ ഞാന്‍ യുദ്ധം ചെയ്യും.’

അതെ, സമൂഹത്തെ അക്ഷരാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്ന ഒരു ഏകകമാണ്‌ ഇസ്‌ലാം. ഇസ്‌ലാമിന്റെ സാമൂഹിക ഏകകമെന്നത്‌ ഖുര്‍ആനികാധ്യാപനങ്ങളെ ചൂഴ്‌ന്നുനില്‍ക്കുന്നു. രാഷ്ട്രീയ ഏകകമാകട്ടെ ഖലീഫയുടെ തണലിലും പതാകക്ക്‌ കീഴിലുമാണ്‌ നിലകൊള്ളുന്നത്‌്‌. അല്ലാതെ സൈനിക കേന്ദ്രിതമോ, ഖജനാവ്‌ കേന്ദ്രിതമോ, അധികാര കേന്ദ്രിതമോ ആയ ഒരാശയമല്ല ഇസ്‌ലാം. ഒരേ മാര്‍ഗനിര്‍ദേശം പാലിച്ചും ഒരേ ആദര്‍ശത്തില്‍ അടിയുറച്ചുവിശ്വസിച്ചും എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാം.

വിശുദ്ധ ഖുര്‍ആന്റെ ഈ അധ്യാപനങ്ങള്‍ വഴിപിഴച്ച വിഗ്രഹാരാധനയെ അറേബ്യന്‍ ഉപദ്വീപില്‍ നിന്നും പേര്‍ഷ്യന്‍ രാജ്യങ്ങളില്‍നിന്നും തുരത്തിയോടിച്ചു. വഞ്ചക ജൂദായിസത്തെയും കെട്ടുകെട്ടിച്ചു അതിനെ ഇടുങ്ങിയ ഒരു മുനമ്പിലൊതുക്കി. ക്രൈസ്‌തവതയുടെ നിഴല്‍ ഏഷ്യ-ആഫ്രിക്ക വന്‍കരകളില്‍ ചുരുങ്ങി. കോണ്‍സ്‌റ്റാന്റിനോപ്പിള്‍ കേന്ദ്രിത റോമന്‍ സാമ്രാജ്യത്തിന്റെ തണലില്‍ യൂറോപ്‌ വിധേയമായി . ഇസ്‌ ലാമിന്റെ രാഷ്ട്രീയ ശക്തിയും ആത്മീയ ബലവും രണ്ടും ചേര്‍ന്ന്‌ ഏഷ്യ-ആഫ്രിക്ക വന്‍കരകളില്‍ പിടിമുറുക്കുകയും യൂറോപിലേക്ക്‌ കടന്ന്‌ കോണ്‍സ്‌റ്റാന്റിനോപ്പിളിനെ തുരത്തുകയും ചെയ്‌തു. പടിഞ്ഞാറിനെ കീഴ്‌പ്പെടുത്തി കടന്നുവന്ന ഇസ്‌ലാമിനുമുന്നില്‍ സ്‌പെയിന്‍ കീഴടങ്ങി. തുടര്‍ന്ന്‌ , വിജയശ്രീലാളിതരായി മുന്നേറിയ മുസ്‌ലിം സൈന്യം ഫ്രാന്‍സിലേക്കും പിന്നീട്‌ ഇറ്റലിയുടെ തെക്ക്‌ വടക്ക്‌ ഭാഗത്തേക്കും നീങ്ങി യൂറോപിന്റെ പടിഞ്ഞാറ്‌ സുശക്തമായൊരു സാമ്രാജ്യം കെട്ടിപ്പൊക്കുകയും ചെയ്‌തു. ശാസ്‌ത്രത്തിന്റെ വളര്‍ച്ചയാലും വിജ്ഞാനത്തിന്റെ പ്രൗഢിയാലും പ്രശോഭിതമായ ഒരു സാമ്രാജ്യം. അതോടെ കോണ്‍സ്‌റ്റാന്റിനോപ്പിളിന്റെ കീഴടങ്ങല്‍ പൂര്‍ണമായി. യൂറോപിന്റെ ഹൃദയഭാഗമായ ഈ പരിമിത വൃത്തത്തിലേക്ക്‌ ക്രൈസ്‌തവത ഒതുങ്ങി. ചെങ്കടലിന്റെയും മധ്യധരണ്യാഴിയുടെയും കുത്തൊഴുക്കിനെ കീറിമുറിച്ച്‌ ഇസ്‌ലാമിന്റെ പടക്കപ്പലുകള്‍ കുതിക്കുകയും പിന്നീട്‌ ആ രണ്ടു സമുദ്രങ്ങളും ഇസ്‌ലാമിന്റെ ഓരോ ജലാശയങ്ങളായി രൂപപ്പെടുകയും ചെയ്‌തു. അങ്ങനെ കിഴക്കിലെയും പടിഞ്ഞാറിലെയും സമുദ്രവിഭവങ്ങളുടെ താക്കോലുകള്‍ ഇസ്‌ ലാമിക സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലാവുകയും കടലിന്റെയും കരയുടെയും ആധിപത്യം സമ്പൂര്‍ണമായി പ്രസ്‌തുത സാമ്രാജ്യത്തിന്റെ വരുതിയിലാവുകയും ചെയ്‌തു.

വിവ: ഡോ. കുഞ്ഞുമുഹമ്മദ്‌ പുലവത്ത്‌

Topics