സാമ്പത്തികം Q&A

ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങല്‍ അനുവദനീയമോ ?

ചോ: ഇക്കാലത്ത് ഓണ്‍ലൈനിലൂടെയുള്ള വ്യാപാരം(ആമസോണ്‍, ഫഌപ്കാര്‍ട്ട്, സ്‌നാപ് ഡീല്‍, കറന്‍സി ട്രാന്‍സ്ഫര്‍ തുടങ്ങിയവ…) സര്‍വസാധാരണമായിക്കൊണ്ടിരിക്കുകയാണല്ലോ. ഉത്പന്നം കയ്യിലെത്തി നല്ലതെന്ന് ഉറപ്പുവരുത്തി സംതൃപ്തിയടയുംമുമ്പ് തുക നല്‍കുന്ന  ഇത്തരം ഇടപാടുകള്‍ എത്രമാത്രം ഇസ് ലാമികമാണ്?

—————–

ഉത്തരം:  ഓണ്‍ലൈനിലൂടെയുള്ള വ്യാപാരം അനുവദനീയമാണ്. കച്ചവടസാധനങ്ങള്‍ ഉത്പന്നംകൈമാറുമ്പോള്‍ പൈസ കൊടുത്തോ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചോ  സ്വീകരിക്കാവുന്നതാണ്.

ബാങ്കില്‍നിന്ന് കറന്‍സികള്‍ വാങ്ങുന്നത് ഓണ്‍ലൈനിലൂടെയോ അല്ലെങ്കില്‍ ടെലിഫോണിലൂടെയോ ആകുമ്പോള്‍  ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ (രണ്ടുകറന്‍സിയിലും) തത്സമയം ചെയ്യുകയാണെങ്കില്‍  ആ ഇടപാട് സാധുവാണ്. (ക്രെഡിറ്റ്/ഡെബ്റ്റ് കാര്‍ഡുകളിലൂടെ വൈകിയുള്ള ഇടപാടുകള്‍ സാധുവല്ല. പലിശ ഈടാക്കപ്പെടുന്നു/കടന്നുവരുന്നു എന്നതിനാലാണത്).

എന്നാല്‍ forex പോലുള്ള എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിലൂടെയുള്ള കറന്‍സി വിനിമയങ്ങള്‍ അനുവദനീയമല്ല. കാരണം യഥാര്‍ഥ കൈമാറ്റം അവിടെ നടക്കുന്നില്ല. പകരം പ്രതീകാത്മകമായ ക്രെഡിറ്റ്- ഡെബ്റ്റ് മാത്രമാണ് അവിടെ നടക്കുന്നത്.

 

Topics