ചോ: പലിശയുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ ഉപജീവനാര്‍ഥം ജോലിചെയ്യുന്നയാളുടെ കുടുംബത്തില്‍നിന്ന് ഭക്ഷണപദാര്‍ഥങ്ങളും പുതുവസ്ത്രങ്ങളും സമ്മാനമായി ലഭിച്ചാല്‍ അത് സ്വീകരിക്കുന്നതിന്റെ വിധിയെന്ത് ?
ഉത്തരം: അത്തരത്തില്‍ പലിശയുമായി ബന്ധപ്പെട്ടയാളുടെ പക്കല്‍നിന്ന് സമ്മാനമായി നല്‍കുന്നതാണെങ്കില്‍ താങ്കള്‍ക്കത് സ്വീകരിക്കുന്നതില്‍ വിരോധമില്ല. അതല്ല, അത് ദാനധര്‍മങ്ങളുടെ ഭാഗമായി ലഭിക്കുന്നതാണെങ്കില്‍ മറ്റേതെങ്കിലും ദരിദ്രര്‍ക്ക് അത് സംഭാവനചെയ്യാം. ദാതാവ് പാപംചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനാണ്. മറ്റുള്ള ആളുകളുടെ കുറ്റകരമായ നടപടികളുടെ ഉത്തരവാദിത്വം താങ്കളുടെ ചുമലില്‍ അടിച്ചേല്‍പിക്കപ്പെടുകയില്ല. മറ്റുള്ളവരുടെ ഇടപാടുകളും സമ്പാദ്യങ്ങളും എങ്ങനെയെന്ന് ചുഴിഞ്ഞന്വേഷിക്കല്‍ താങ്കളുടെ ബാധ്യതയുമല്ല.
അല്ലാഹുവാണ് ഏറ്റം നന്നായി അറിയുന്നവന്‍.
Add Comment