വിശിഷ്ടനാമങ്ങള്‍

അല്‍മുഹ്‌സ്വീ (എണ്ണിത്തിട്ടപ്പെടുത്തുന്നവന്‍)

സൃഷ്ടിജാലങ്ങളെക്കുറിച്ച് കൃത്യമായും സ്പഷ്ടമായും അറിഞ്ഞുകൊണ്ടിരിക്കുന്നവനും അവ കൃത്യമായി തിട്ടപ്പെടുത്തുന്നവനുമാണ് അല്ലാഹു. അല്ലാഹുവിന്റെ അടുക്കല്‍ കൃത്യമായി എണ്ണവും കണക്കുമില്ലാത്ത ഒരു വസ്തു പോലും ഈ പ്രപഞ്ചത്തിലില്ല. ഇതവന്റെ അറിവിന്റെ വിശാലതയെക്കുറിക്കുന്ന വിശേഷണമാണ്. ”എന്നാല്‍ അദ്ദേഹത്തിന്റെ മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തുന്നു – അവര്‍ നാഥന്റെ സന്ദേശങ്ങളെത്തിച്ചു കൊടുത്തിരിക്കുന്നുവെന്ന് അവന്‍ അറിയുന്നതിന്. അവരുടെ ചുറ്റുപാടുകളെ അവന്‍ സമ്പൂര്‍ണമായി വലയം ചെയ്തിരിക്കുന്നു. ഓരോരോ കാര്യവും എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു.” (അല്‍ജിന്ന്: 28), ”അങ്ങനെ കര്‍മപുസ്തകങ്ങള്‍ മുമ്പില്‍ വെക്കപ്പെടും. അപ്പോള്‍ പാപികള്‍ സ്വന്തം കര്‍മപുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ പരിഭ്രാന്തരാകുന്നത് നിനക്കു കാണാം. അവര്‍ കേണുകൊണ്ടിരിക്കും: ‘ഹാ! ഞങ്ങളുടെ ദൗര്‍ഭാഗ്യം!! എന്തൊരു പുസ്തകമാണിത്. ഞങ്ങളുടെ ചെറുതും വലുതുമായ യാതൊരു ചലനത്തെയും അതുള്‍ക്കൊള്ളാതെ വിട്ടിട്ടില്ലല്ലോ!’ അവര്‍ പ്രവര്‍ത്തിച്ചതൊക്കെയും മുമ്പില്‍ ഹാജരായതായി കാണുന്നു. നിന്റെ റബ്ബ് ആരോടും അല്‍പവും അന്യായം ചെയ്യുന്നവനല്ല.” (അല്‍കഹ്ഫ്: 49)

Topics