വിശിഷ്ടനാമങ്ങള്‍

അല്‍ബദീഅ് (അതുല്യന്‍)

അല്ലാഹു സൃഷ്ടികര്‍മം നിര്‍വഹിക്കുന്നത് മുന്‍ മാതൃകയില്ലാതെയാണ്. അതുപോലെ അല്ലാഹു സത്തയിലും ഗുണങ്ങളിലും കര്‍മങ്ങളിലും അവന് തുല്യരായി ആരുമില്ല. വീണ്ടും ഈ സൃഷ്ടി ജാലങ്ങളെ മടക്കിക്കൊണ്ടുവരാനും കഴിവുറ്റവനാണ് അല്ലാഹു. അതുപോലെ അല്ലാഹുവിന്റെ അസ്തിത്വനു തുല്യമായി യാതൊന്നും അവന് മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. ”അവന്‍ ആകാശഭൂമികളെ മൗലികമായി ആവിഷ്‌കരിച്ചവനാകുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ ‘അത് ഭവിക്കട്ടെ’ എന്നരുളുകയേ വേണ്ടൂ. അപ്പോള്‍ അത് സംഭവിക്കുകയായി”. (അല്‍ബഖറ: 117)

Topics