വിശിഷ്ടനാമങ്ങള്‍

അര്‍റശീദ് (മാര്‍ഗദര്‍ശകന്‍, വിവേകി)

തന്റെ സൃഷ്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ അല്ലാഹുവിന് ആരുടെയും അഭിപ്രായമോ നിര്‍ദേശമോ ആവശ്യമില്ല. അതുപോലെ അവനുദ്ദേശിക്കുന്ന കാര്യങ്ങള്‍ നിറവേറ്റുന്നതില്‍ ഒരു മാര്‍ഗനിര്‍ദേശി യുടെ സഹായവും വേണ്ടതില്ല. അല്ലാഹുവിന്റെ ഇഛയെ തടയാന്‍ സൃഷ്ടികളിലാര്‍ക്കും കഴിയില്ല. ”ഏതാനും യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം: അവര്‍ പ്രാര്‍ഥിച്ചു: ‘നാഥാ, ഞങ്ങളില്‍ നിന്നില്‍നിന്നുള്ള സവിശേഷമായ കാരുണ്യം അരുളേണമേ, ഞങ്ങളുടെ കാര്യങ്ങള്‍ നേരെ നയിക്കാന്‍ സൗകര്യം ചെയ്തുതരേണമേ!” (അല്‍കഹ്ഫ്: 10)

Topics