വിശിഷ്ടനാമങ്ങള്‍

അല്‍ ഖാഫിള് (താഴ്ത്തുന്നവന്‍)

അല്ലാഹു സത്യനിഷേധികളെ സമൂഹത്തില്‍ ഇകഴ്ത്താന്‍ കഴിവുള്ളവനാണ്. അവര്‍ക്ക് ദൗര്‍ഭാഗ്യം നല്‍കുന്നു. അവരെ തന്നില്‍ നിന്നകറ്റുന്നു. അല്ലാഹുവിന്റെ ഇച്ഛയ്ക്കനുസരിച്ച് ജീവിതം നയിക്കാത്തവന് ഇരുലോകത്തും അല്ലാഹു പരാജയവും നിന്ദ്യതയും നല്‍കുന്നതാണ്. അത് അവന്റെ മാത്രം കഴിവില്‍ പെട്ടതാണ്. അല്ലാഹു ഇകഴ്ത്തിയവനെ ഉയര്‍ത്താനോ അവന്‍ ഉയര്‍ത്തിയവനെ ഇകഴ്ത്താനോ ആര്‍ക്കും കഴിയില്ല.

Topics