വിശിഷ്ടനാമങ്ങള്‍

അല്‍കരീം (അത്യുദാരന്‍, ആദരണീയന്‍)

ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കള്‍ക്കും ആവശ്യമായത് നല്‍കുന്നത് അല്ലാഹുവാണ്. അതില്‍ യാതൊരുവിധ കുറവും വരുത്താത്തവനാണ് അല്ലാഹു. മനുഷ്യന് സന്‍മാര്‍ഗം കാണിച്ചുകൊടുത്തു. അവന്റെ തെറ്റുകള്‍ക്ക് മാപ്പുനല്‍കി. അതുപോലെ എല്ലാത്തരത്തിലുമുള്ള ഔദാര്യവും മനുഷ്യന് നല്‍കി. അല്ലാഹു വാഗ്ദാനം പാലിക്കുന്നവനും കൊടുത്തവര്‍ക്കു വീണ്ടും വീണ്ടും കൊടുക്കുന്നവനുമാണ്. അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് മാത്രമാണ് ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കളും നിലനിന്നുപോകുന്നത്. ”അല്ലയോ മനുഷ്യാ, ഉദാരനായ നിന്റെ നാഥന്റെ കാര്യത്തില്‍ നിന്നെ വഞ്ചിതനാക്കിയതെന്ത്?” (അല്‍ഇന്‍ഫിത്വാര്‍: 6)

Topics