വിശിഷ്ടനാമങ്ങള്‍

അല്‍ഹഖ് (സത്യം, സത്യവാന്‍)

ഖുര്‍ആനില്‍ 227 തവണ ആവര്‍ത്തിച്ച ഈ പദം കൊണ്ടുദ്ദേശിക്കുന്നത് അനശ്വരമായ സത്യമായി നിലകൊള്ളുന്നവനാണ് അല്ലാഹു എന്നാണ്. അവന് നാശമോ മരണമോ ഇല്ല. ആരാധനക്കര്‍ഹന്‍ അവന്‍ മാത്രമാണ്. ഇസ്‌ലാമില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ് ഹഖ് എന്നത്. അല്ലാഹുവിന്റെ സൃഷ്ടിയും നിയന്ത്രണവും ഭരണവുമെല്ലാം സത്യത്തില്‍ അധിഷ്ഠിതമാണ്. പ്രപഞ്ചനിലനില്‍പ്പിന്റെ യാഥാര്‍ഥ്യവും യഥാര്‍ഥനാഥനും അവനത്രെ. പരമമായ യാഥാര്‍ഥ്യം ഒന്നേ ഉണ്ടാവാന്‍ പാടുള്ളൂ. മറ്റുളളവയെല്ലാം ആ യാഥാര്‍ഥ്യത്തിന്റെ വിശേഷണങ്ങളുടെ പ്രതിഫലനം മാത്രമായിരിക്കണം. ”അല്ലാഹു തന്നെയാകുന്നു യാഥാര്‍ഥ്യം,8 അവന്‍ നിര്‍ജീവമായതിനെ ജീവിപ്പിക്കുന്നു, അല്ലാഹു സകല സംഗതികള്‍ക്കും കഴിവുള്ളവനാകുന്നു എന്നതു കൊണ്ടത്രെ ഇതൊക്കെയും.” (അല്‍ഹജ്ജ്: 6), ”അന്നാളില്‍ ഓരോ മനുഷ്യനും അവനവന്‍ ചെയ്തതിന്റെ രുചി ആസ്വദിക്കുന്നതാകുന്നു. എല്ലാവരും അവരുടെ യഥാര്‍ഥ യജമാനങ്കലേക്കു മടക്കപ്പെടും. അവര്‍ കെട്ടിച്ചമച്ചിരുന്ന കളളങ്ങളൊക്കെയും അപ്രത്യക്ഷമാവുകയും ചെയ്യും” (യൂനുസ്: 30)

Topics