വിശിഷ്ടനാമങ്ങള്‍

അല്‍ബര്‍റ് (പുണ്യവാന്‍, അത്യുദാരന്‍)

അല്ലാഹു തന്റെ ദാസന്‍മാര്‍ക്ക് നിത്യവും നന്‍മചെയ്യുന്നവനും ധാരാളമായി അനുഗ്രഹം ചൊരിയുന്നവനുമാണ്. അവന്റെ നന്‍മക്കോ അനുഗ്രഹത്തിനോ ഒരിക്കലും കുറവു വരില്ല. അല്ലാഹുവിന്റെ ഇത്തരത്തിലുള്ള മുഴച്ചുനില്‍ക്കുന്ന ഗുണനാമങ്ങള്‍ അല്ലാഹുവല്ലാതെ സൃഷ്ടികള്‍ക്ക് നന്‍മയും അനുഗ്രഹവും ചൊരിയുന്ന മറ്റാരുമില്ല എന്ന് വ്യക്തമാക്കുന്നു. ”പൂര്‍വ ജീവിതത്തില്‍ ഞങ്ങള്‍ അവനോടു മാത്രമാണ് പ്രാര്‍ഥിച്ചിരുന്നത്. നിസ്സംശയം, അവന്‍ അത്യുദാരനും ദയാപരനുമല്ലോ”. (അത്തൂര്‍: 28)

Topics