നമസ്‌കാരം-Q&A

പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍

ചോദ്യം: മഹാമാരിയുടെ ഭീതിദമായ അന്തരീക്ഷത്തില്‍ ആരാധനാകര്‍മങ്ങള്‍ സംഘടിതമായി നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യമാണല്ലോ ഉള്ളത്. അങ്ങനെവന്നാല്‍ വിശ്വാസിക്ക് എങ്ങനെയാണ് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ കഴിയുക? വിശദമാക്കാമോ?

ഉത്തരം: കൊറോണ പോലുള്ള മഹാമാരിയെന്നല്ല, എന്തുസാഹചര്യവും ഉണ്ടായാലും ഒരു വിശ്വാസിക്ക് സാമൂഹികമായ ഒത്തുചേരലിന് അവസരം ലഭിക്കാതെ വന്നാല്‍(ഭയം) പെരുന്നാള്‍ നമസ്‌കാരം മുടക്കേണ്ട കാര്യമില്ല. പക്ഷേ, ആ പെരുന്നാള്‍ നമസ്‌കാരം ഈദ്ഗാഹിലോ , പള്ളിയിലോ നമസ്‌കരിക്കുന്നതിന് പകരം വീട്ടില്‍വെച്ച് നമസ്‌കരിക്കാം.
്ഇമാം ശാഫിഈ (റ) പറഞ്ഞു: തനിച്ചുള്ളവന്‍ രണ്ടു പെരുന്നാള്‍ നമസ്‌ക്കാരങ്ങളും വീട്ടില്‍ വെച്ച് നമസ്‌ക്കരിച്ചു കൊള്ളട്ടെ. യാത്രക്കാരനും, സ്ത്രീകളും, ഭൃത്യനുമെല്ലാം ഇത്തരം സാഹചര്യങ്ങളില്‍ സ്വന്തം വീട്ടില്‍ വെച്ചു നമസ്‌ക്കരിച്ചു കൊള്ളട്ടെ എന്ന് ഇമാം ശാഫിഈ തുടര്‍ന്ന് പറയുന്നുണ്ട്.(അല്‍ ഹാവി അല്‍ കബീര്‍: 2/494).

قَالَ الشَّافِعِيُّ رَضِيَ اللَّهُ عَنْهُ:
” وَيُصَلِّي الْعِيدَيْنِ الْمُنْفَرِدُ فِي بَيْتِهِ، وَالْمَسَافِرُ
وَالْمَرْأَةُ وَالْعَبْدُ “.-الْحَاوِي الْكَبِيرُ

ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ (പെരുന്നാള്‍ നമസ്‌കാരം നഷ്ടപ്പെട്ടവന്‍ രണ്ട് റക്അത്ത് നമസ്‌കരിക്കുക) എന്ന ഒരു ബാബ് തന്നെ കൊടുത്തതായി കാണാം.

പെരുന്നാള്‍ നമസ്‌കാരം നഷ്ടപ്പെട്ടാല്‍ പെരുന്നാള്‍ നമസ്‌കാരത്തിന്റെ അതേ രൂപത്തില്‍ രണ്ടു റക്അത്ത് നമസ്‌കരിക്കണം. സ്ത്രീകളും, അതുപോലെ വീടുകളിലും ഗ്രാമങ്ങളിലുമുളളവരും ഇപ്രകാരം തന്നെയാണ് ചെയ്യേണ്ടത്. ഇത് നമ്മുടെ മുസ്ലിം സമുദായത്തിന്റെ് പെരുന്നാളാണ്, എന്ന് നബി (സ) പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇത്. അനസ്(റ) ബസ്വറയിലെ ‘ സാവിയ ‘ എന്ന സ്ഥലത്ത് താമസിക്കുന്ന കാലത്ത് തന്നോടൊപ്പം അവിടെയുണ്ടായിരുന്ന തന്റെ് ഭൃത്യനായ ഇബ്‌നു അബീ ഉത്ബയോട് ബന്ധുക്കളെയും മക്കളെയുമെല്ലാം ഒരുമിച്ചു കൂട്ടാന്‍ ആവശ്യപ്പെടുകയും, അങ്ങനെ അവരെയെല്ലാം ഒരുമിച്ചുകൂട്ടികൊണ്ട് നഗരവാസികള്‍ പെരുന്നാല്‍ നമസ്‌ക്കരിക്കുന്നതുപോലെ നമസ്‌ക്കരിക്കുകയും തക്ബീര്‍ മുഴക്കുകയും ചെയ്യുകയുണ്ടായി…… (ബുഖാരി).

بَابُ إِذَا فَاتَهُ الْعِيدُ يُصَلِّي رَكْعَتَيْنِ وَكَذَلِكَ النِّسَاءُ وَمَنْ كَانَ فِي الْبُيُوتِ وَالْقُرَى لِقَوْلِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ هَذَا عِيدُنَا أَهْلَ الْإِسْلَامِ. وَأَمَرَ أَنَسُ بْنُ مَالِكٍ مَوْلَاهُمْ ابْنَ أَبِي عُتْبَةَ بِالزَّاوِيَةِ فَجَمَعَ أَهْلَهُ وَبَنِيهِ وَصَلَّى كَصَلَاةِ أَهْلِ الْمِصْرِ وَتَكْبِيرِهِمْ وَقَالَ عِكْرِمَةُ أَهْلُ السَّوَادِ يَجْتَمِعُونَ فِي الْعِيدِ يُصَلُّونَ رَكْعَتَيْنِ كَمَا يَصْنَعُ الْإِمَامُ وَقَالَ عَطَاءٌ إِذَا فَاتَهُ الْعِيدُ صَلَّى رَكْعَتَيْنِ.- رَوَاهُ الْبُخَارِيُّ.

ഇതിന്റെ ചുവടെ ഹാഫിള് ഇബ്‌നു ഹജര്‍ ഇങ്ങനെ രേഖപ്പെടുത്തി: ഈ തലക്കെട്ടില്‍ നിന്ന് ഒരാള്‍ക്ക് പെരുന്നാള്‍ നമസ്‌ക്കാരത്തിേെന്റ ജമാഅത്ത് നഷ്ടപെട്ടാല്‍, ആ നഷ്ടപ്പെടുന്നത് സ്വമേധയാ വേണ്ടെന്ന് വെച്ചിട്ടാകട്ടെ, അനിവാര്യമായ കാരണങ്ങളാലാകട്ടെ, അവര്‍ക്ക് ആ നമസ്‌ക്കാരം വീണ്ടെടുക്കാമെന്നും, അങ്ങനെ അവ നിര്‍വ്വഹിക്കുമ്പോള്‍ രണ്ട് റക്അത്തുകളായിരിക്കുമെന്നുമുളള രണ്ട് വിധികള്‍ ഈ തലകെട്ടില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. (ഫത്ഹുല്‍ ബാരി: 3/417).

وَقَالَ الْحَافِظُ ابْنُ حَجَرٍ: فِي هَذِهِ التَّرْجَمَة حُكْمَانِ: مَشْرُوعِيَّة اِسْتِدْرَاك صَلَاة الْعِيد إِذَا فَاتَتْ مَعَ الْجَمَاعَة سَوَاء كَانَ بِالِاضْطِرَارِ أَوْ بِالِاخْتِيَارِ، وَكَوْنهَا تُقْضَى رَكْعَتَيْنِ كَأَصْلِهَا.-فَتْحُ الْبَارِي: 3/417.

പ്രബലമായ അഭിപ്രായം പെരുന്നാള്‍ നമസ്‌കാരം നഷ്ടപ്പെട്ടാല്‍, അതിന്റെ അതേ രൂപത്തില്‍ തന്നെ വീട്ടണം എന്നതാണ്. പെരുന്നാള്‍ നമസ്‌കാരം രണ്ട് റക്അത്താണല്ലോ, അതാര്‍ക്കെങ്കിലും നഷ്ടപ്പെട്ടാല്‍ ഇമാം എപ്രകാരമാണോ അത് നിര്‍വഹിക്കാറുള്ളത് അതേ രൂപത്തില്‍ തന്നെയാണ് നിര്‍വഹിക്കേണ്ടത്.

ഇമാം ബൈഹഖി ഉദ്ധരിക്കുന്നു:

പ്രവാചകന്റെ പരിചാരകനായിരുന്ന അനസ് (റ) ന് ഇമാമിനോടൊപ്പമുള്ള പെരുന്നാള്‍ നമസ്‌ക്കാരം നഷ്ടപ്പെട്ടാല്‍ വീട്ടുകാരെയെല്ലാം ഒരുമിച്ചുകൂട്ടുകയും, ഇമാം എങ്ങനെയാണോ പെരുന്നാള്‍ ദിനത്തില്‍ നമസ്‌ക്കരിക്കുക അതുപോലെ നമസ്‌ക്കരിക്കുകയും ചെയ്തിരുന്നു. അതുപോലെ ബസ്വറയിലായിരുന്ന കാലത്ത് അദ്ദേഹം പെരുന്നാള്‍ നമസ്‌ക്കാരത്തിന് പങ്കെടുക്കുകയുണ്ടായില്ല. അങ്ങനെയദ്ദേഹം തന്റെ ഭൃത്യന്മാരെയും മക്കളെയുമെല്ലാം ഒരുമിച്ചു കൂട്ടുകയും, എന്നിട്ട് തന്റെന ദൃത്യനായ അബ്ദുല്ലാഹ് ബിന്‍ അബീ ഉത്ബയോട് നഗരവാസികള്‍ നമസ്‌ക്കരിക്കുന്നതു പോലെ രണ്ടു റക്അത്ത് നമസ്‌ക്കരിക്കാനും, അവരെയും ചേര്‍ത്ത് തക്ബീര്‍ മുഴക്കണമെന്നും കല്‍പ്പിക്കുകയുണ്ടായി.( ബൈഹഖി സുനനില്‍ ഉദ്ധരിച്ചത്: 6459).

عَنْ عُبَيْدِ اللَّهِ بْنِ أَبِى
بَكْرِ بْنِ أَنَسِ بْنِ مَالِكٍ خَادِمِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ
وَسَلَّمَ قَالَ: كَانَ أَنَسٌ إِذَا فَاتَتْهُ صَلاَةُ الْعِيدِ مَعَ الإِمَامِ
جَمَعَ أَهْلَهُ فَصَلَّى بِهِمْ مِثْلَ صَلاَةِ الإِمَامِ فِى الْعِيدِ.
وَيُذْكَرُ عَنْ أَنَسِ بْنِ مَالِكٍ: أَنَّهُ كَانَ إِذَا كَانَ بِمَنْزِلِهِ
بِالزَّاوِيَةِ فَلَمْ يَشْهَدِ الْعِيدَ بِالْبَصْرَةِ جَمَعَ مَوَالِيَهُ
وَوَلَدَهُ ثُمَّ يَأْمُرُ مَوْلاَهُ عَبْدَ اللَّهِ بْنَ أَبِى عُتْبَةَ
فَيُصَلِّى بِهِمْ كَصَلاَةِ أَهْلِ الْمِصْرِ رَكْعَتَيْنِ وَيُكَبِّرُ بِهِمْ
كَتَكْبِيرِهِمْ.-رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 6459.

ഇമാം ശാഫിഈ പറയുന്നു: ആരെങ്കിലും നമസ്‌ക്കരിക്കുന്നുവെങ്കില്‍ ഇമാം നമസ്‌ക്കരിക്കുന്നതു പോലെ ആദ്യ റക്അത്തില്‍ ഏഴും അടുത്ത റക്അത്തില്‍ അഞ്ചും തക്ബീറുകള്‍ ചൊല്ലി നമസ്‌ക്കരിച്ചുകൊള്ളട്ടെ. (ഇമാം ബൈഹഖിയുടെ മഅരിഫതുല്‍ ആസാര്‍: 1993).

قَالَ الْإِمَامُ الشَّافِعِيُّ:
وَنَحْنُ نَقُولُ: إذَا صَلَّاهَا أَحَدٌ، صَلَّاهَا كَمَا يَفْعَلُ الْإِمَامُ،
يُكَبِّرُ فِي الْأُولَى سَبْعًا، وَفِي الْآخِرَةِ خَمْسًا قَبْلَ الْقِرَاءَةِ.
-رواه الْبَيْهَقِيُّ فِي مَعْرِفَةِ الْآثَار وَالسُّنَن : 1993.

ഇമാം ഇബ്‌നു റജബ് പറയുന്നു: അനസിന് നഗരത്തില്‍ വെച്ച് നടന്ന നമസ്‌ക്കാരം നഷ്ടപ്പെട്ടതല്ല പ്രത്യുത നഗരത്തിനു പുറത്ത് വിദൂരദിക്കിലായിരുന്നുഅദ്ദേഹം താമസിച്ചിരുന്നത്. അപ്പോള്‍ അദ്ദേഹം ഗ്രാമവാസികളുടെ വിധിയില്‍ പെട്ടു. (ഇബ്‌നു റജബിന്റെഅ ഫത്ഹുല്‍ ബാരി).

وَقَالَ الْإِمَامُ بْنُ رَجَبٍ: وَأَنَس
لَمْ يَفُتْهُ فِي الْمِصْرِ بَلْ كَانَ ساكناً خارجاً مِنْ الْمِصْرِ بعيداً
مِنْه ، فهوفي حُكْمُ أَهْلِ الْقُرَى.-فَتْحِ الْبَارِي: بَابُ إِذَا فَاتَهُ
الْعِيدُ.

ഇമാം നവവി പറയുന്നു:

ഇമാമിനോടൊപ്പം ഒരാള്‍ക്ക് പെരുന്നാള്‍ നമസ്‌ക്കരിക്കാന്‍ കഴിയാതെ വന്നാല്‍, അവന്‍ തനിച്ചു നമസ്‌ക്കരിച്ചു കൊള്ളട്ടെ. പെരുന്നാള്‍ ദിവസം സൂര്യന്‍ ഉച്ചതിരിയുവോളം അത് യഥാര്‍ഥ സമയത്ത് തന്നെ നിര്‍വ്വഹിക്കപ്പെടുന്ന നമസ്‌ക്കാരമായിരിക്കും.(ശര്‍ഹുല്‍ മുഹദ്ദബ്: പെരുന്നാള്‍ നമസ്‌ക്കാരത്തിന്റെ അധ്യായം ).

وَقَالَ الإِمَامُ النَّوَوِيُّ:
فَإِنْ فَاتَتْهُ صَلَاةُ الْعِيدِ مَعَ الْإِمَامِ صَلَّاهَا وَحْدَهُ وَكَانَت
أَدَاءً، مَا لَمْ تَزُلْ الشَّمْسُ يَوْمَ الْعِيدِ.-شَرْحُ الْمُهَذَّبِ: بَابُ
صَلَاةِ الْعِيدَيْنِ.

ഇത്തരം സാഹചര്യങ്ങളില്‍ നമസ്‌കരിക്കുമ്പോള്‍ കേവലം നമസ്‌ക്കരിക്കുക എന്നതല്ലാതെ ഖുത്വുബ പറയണമെന്നോ, ഖുത്വുബ നിര്‍വഹിച്ചിട്ടുണ്ടെന്നോ ഉദ്ധരിക്കപ്പെട്ടതായി കാണാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഖുത്വുബ ഇല്ല എന്നാണ് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

وَقَالَ الْإِمَامُ بْنُ رَجَبٍ: وَأَنَس
لَمْ يَفُتْهُ فِي الْمِصْرِ بَلْ كَانَ ساكناً خارجاً مِنْ الْمِصْرِ بعيداً
مِنْه ، فهوفي حُكْمُ أَهْلِ الْقُرَى.-فَتْحِ الْبَارِي: بَابُ إِذَا فَاتَهُ
الْعِيدُ.

ഇമാം ഇബ്‌നു റജബ് പറയുന്നു: യാത്രയിലായാലും, നാട്ടിലാലായാലും ഒറ്റക്കുള്ളവന്‍ തനിച്ച് നമസ്‌ക്കരിച്ചുകൊള്ളട്ടെ, അതുപോലെ സ്ത്രീ, അടിമ, നമസ്‌കാരം കിട്ടാതെ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ ഒന്നിച്ചോ, ഒറ്റക്കോ നമസ്‌ക്കരിച്ചുകൊള്ളട്ടെ, എന്നാല്‍ ഇമാം പറയുന്നതു പോലെ ഖുത്വുബ പറയേണ്ടതില്ല…….(ഇബ്‌നു റജബിന്റെ ഫത്ഹുല്‍ ബാരി).

وَقَالَ الْإِمَامُ بْنُ رَجَبٍ: هَلْ يُشْتَرَطُ لَهَا الْعَدَد وَالِاسْتِيطَان وَأَذِنَ الْإِمَامُ؟ فيهِ قَوْلَانِ لِلْعُلَمَاءِ، هُمَا رِوَايَتَانِ عَنْ أَحْمَدَ. وَأَكْثَرِ الْعُلَمَاءِ، عَلَى أَنَّهُ لايشترط لَهَا ذَلِكَ، وَهُوَ قَوْلُ مَالِكٍ وَالشَّافِعِيُّ. وَمَذْهَبُ أَبِي حَنِيفَةَ وَإِسْحَاق: أَنَّهُ يُشْتَرَطُ لَهَا ذَلِكَ. فَعَلَى قَوْلِ الْأَوَّلَيْنِ: يُصَلِّيهَا الْمُنْفَرِد لِنَفْسِهِ فِي السَّفَرِ وَالْحَضَرِ وَالْمَرْأَةِ وَالْعَبْدِ وَمَنْ فَاتَتْهُ، جَمَاعَةً وَفُرَادَى. لَكِنْ لَا يَخْطُبُ لَهَا خُطْبَةٌ الْإِمَامِ؛ لِأَنّ فيهِ افتئاتاً عليهِ، وتفريقاً لِلْكَلِمَة.-فَتْحِ الْبَارِي: بَابُ إِذَا فَاتَهُ الْعِيدُ.

ഇല്‍യാസ് മൗലവി

Topics