നമസ്‌കാരം-Q&A

ജോലി: നമസ്‌കാരം സമയത്തിന് മുമ്പ് നിര്‍വഹിക്കാമോ ?

ചോദ്യം: നമസ്‌കാരം സമയത്ത് നിര്‍വഹിക്കാന്‍ കഴിയാതെ വരുമെന്ന് (ജോലിയിലോ അതോ മറ്റ് ആവശ്യങ്ങളിലോ പ്രവേശിച്ച ശേഷം) ഉറപ്പുവന്നാല്‍ നേരത്തെ നമസ്‌കരിക്കുന്നതില്‍ കുഴപ്പമുണ്ടോ ? നമസ്‌കാരം ഖദാ വീട്ടുന്നതുപോലെയാവുമോ അത് ?

————————-

ഉത്തരം: ഇസ് ലാമിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ സ്തംഭമാണ് നമസ്‌കാരം. അല്ലാഹുവുമായി അടുക്കാനും പാപമോചനത്തിനുമുള്ള മാര്‍ഗമാണത്. നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയബന്ധിതമായി നിശ്ചയിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

നമസ്‌കാരം അതിന്റെ സമയത്ത് നിര്‍വഹിക്കുന്നവര്‍ക്ക് വെളിച്ചമുണ്ടാവുമെന്നും അത് പാപമോചനത്തിനുള്ള മാര്‍ഗമാണെന്നും പ്രവാചകന്‍  (സ) പഠിപ്പിച്ചു. അതിനാല്‍ നമസ്‌കാരം അതിന്റെ നിശ്ചിത സമയത്താണ് നാം നിര്‍വഹിക്കേണ്ടത്. യാത്ര, ചില പ്രത്യേക അസൗകര്യങ്ങള്‍ പോലുള്ള സാഹചര്യങ്ങളില്‍ ദുഹ് ര്‍ – അസ് ര്‍, മഗ് രിബ് – ഇശാഅ് എന്നിങ്ങനെ നമസ്‌കാരങ്ങള്‍ ചേര്‍ത്ത് നിര്‍വഹിക്കാന്‍ അനുവാദമുണ്ട്. ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍, ക്ലാസ്സിലോ പരീക്ഷയിലേ പങ്കെടുക്കുന്ന വിദ്യാര്‍ഥി, അടിയന്തര യോഗത്തില്‍ സംബന്ധിക്കുന്ന വ്യക്തി എന്നിവരെല്ലാം ഈ നിലയ്ക്ക് ഒഴികഴിവുള്ളവരാണ്. കാരണം, അവരുടെ സാഹചര്യങ്ങള്‍ ഒഴിവാക്കി നമസ്‌കാരത്തിലേക്ക് വരാന്‍ കഴിയാത്തവരാണ് അവര്‍. ഈ നിലക്കുള്ള ഏതെങ്കിലും സാഹചര്യം താങ്കള്‍ക്കുണ്ടെങ്കില്‍ ദുഹ് ര്‍, അസ് ര്‍ നമസ്‌കാരങ്ങള്‍ ഏതെങ്കിലും ഒന്നിന്റെ സമയത്ത് ചേര്‍ത്ത് (ജംഅാക്കി) നമസ്‌കരിക്കാവുന്നതാണ്. മഗ രിബ് – ഇശാഅ് നമസ്‌കാരങ്ങളും ഇപ്രകാരം ജംഅാക്കാം. എന്നാല്‍ ദുഹ് റും മഗ് രിബും സുബ് ഹും സമയമാവാതെ നമസ്‌കരിക്കാനും പാടില്ല.

 

Topics