വിശിഷ്ടനാമങ്ങള്‍

അല്‍ ജബ്ബാര്‍ (സര്‍വ്വാധിപതി, അടക്കിഭരിക്കുന്നവന്‍)

അല്ലാഹുവിന്റെ മുഴുവന്‍ സൃഷ്ടികളെയും അടക്കിഭരിക്കാനുള്ള അവന്റെ അധികാരത്തില്‍ ഒരാള്‍ക്കും പങ്കില്ല. അതുപോലെ അവനെ ഭരിക്കാനോ അവനുതുല്ല്യനാവാനോ ആര്‍ക്കും കഴിയില്ല. എന്നാല്‍ ഈ ആശയത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ചില ആംഗലേയ പരിഭാഷകളില്‍ കാണുന്നത് തികച്ചും അസംബന്ധമാണ്. നിഷ്ഠൂരമായി അടക്കിഭരിക്കുന്നവന്‍ എന്നെല്ലാം ചിലര്‍ അര്‍ത്ഥം പറഞ്ഞതായി കാണാം. അല്ലാഹു അവന്റെ കഴിവും അധികാരവും വച്ച് അവന്റെ സൃഷ്ടികളെ ഭരിക്കുന്നു. അതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹുവിന് ഒരു സൃഷ്ടിജാലത്തെയും ആശ്രയിക്കേണ്ടതില്ല. എന്നാല്‍ എല്ലാ സൃഷ്ടിജാലങ്ങള്‍ക്കും അവന്റെ ആശ്രയം ആവശ്യമാണ്. അത് അവന്റെ പൂര്‍ണതയുടെയും അധികാരമഹത്വത്തിന്റെയും ഭാഗമാണ്.
”അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. രാജാധിരാജന്‍; പരമപവിത്രന്‍, മേല്‍നോട്ടക്കാരന്‍, അജയ്യന്‍, പരമാധികാരി, സര്‍വോന്നതന്‍, എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്.’ (അല്‍ ഹശ്ര്‍: 23)

Topics