വിശിഷ്ടനാമങ്ങള്‍

അല്‍മാനിഅ് (തടയുന്നവന്‍)

നാശനഷ്ടങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങളെ തട്ടിമാറ്റി തന്റെ ദാസന്‍മാരെ സംരക്ഷിക്കുന്നവനാണ് അല്ലാഹു. അതുപോലെ മനുഷ്യന് തടയാന്‍ ഉദ്ദേശിച്ചത് അവന്‍ തടയുകയും നല്‍കാനുദ്ദേശിച്ചത് നല്‍കുകയും ചെയ്യും. അല്ലാഹു ഏറെ നല്‍കുന്നവനാണെന്നതോടൊപ്പം അവനിഛിക്കുന്നവര്‍ക്ക് തടയുക എന്നതും അവന്റെ കഴിവുകളില്‍ പെട്ടതാണ്. അല്‍ ഹഫീള് എന്ന ഗുണത്തില്‍ പറഞ്ഞതുപോലെ തന്റെ ദാസന്‍മാരെ ബാധിക്കാനിരിക്കുന്ന വിപത്തുകളെ തടയുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നവനാണ് അല്ലാഹു. ഈ നാമം ഖുര്‍ആനില്‍ വന്നിട്ടില്ല.

Topics