വിശിഷ്ടനാമങ്ങള്‍

അല്‍ഗഫൂര്‍ (ഏറെ പൊറുക്കുന്നവന്‍)

അല്‍ഗഫ്ഫാര്‍ എന്നതിന്റെ അര്‍ഥത്തില്‍ത്തന്നെയാണെങ്കിലും സൂക്ഷ്മമായി വിലയിരുത്തിയാല്‍ അല്‍ഗഫ്ഫാര്‍ എന്നതിന് അര്‍ഥ വ്യാപ്തി കൂടുതലുണ്ട്. അല്‍ ഗഫ്ഫാര്‍ എന്നാല്‍ പലപ്രാവശ്യം ആവര്‍ത്തിച്ചു പൊറുത്തുകൊടുക്കുന്നവന്‍ എന്നാണര്‍ഥം. എന്നാല്‍ ഗഫൂര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് അല്ലാഹു അങ്ങേയറ്റം പൊറുത്തുകൊടുക്കുന്നവന്‍ എന്നാണ്. ”ഈ ജനം നന്‍മക്കുമുമ്പേ തിന്‍മക്കുവേണ്ടി തിരക്കുകൂട്ടിക്കൊണ്ടിരിക്കുന്നു. എന്നാലോ, ഇവര്‍ക്കുമുമ്പ് (ഈ നയം സ്വീകരിച്ചവരുടെ മേല്‍ ദൈവികശിക്ഷയുടെ) പാഠം പഠിപ്പിക്കുന്ന എത്രയോ ഉദാഹരണങ്ങള്‍ കഴിഞ്ഞുപോയിട്ടുള്ളതാകുന്നു. മനുഷ്യര്‍ അതിക്രമങ്ങള്‍ ചെയ്തിട്ടും നിന്റെ റബ്ബ് അവരോട് വിട്ടുവീഴ്ചയോടെ വര്‍ത്തിക്കുന്നു എന്നതത്രെ യാഥാര്‍ഥ്യം. നിന്റെ റബ്ബ് കഠിനമായി ശിക്ഷിക്കുന്നവനാകുന്നു എന്നതും യാഥാര്‍ഥ്യമാകുന്നു.” (അര്‍റഅദ്: 6), ”അവന്‍ പൊറുക്കുന്നവനാകുന്നു, സ്‌നേഹമുള്ളവനാകുന്നു.” (അല്‍ബുറൂജ്: 14).

Topics