ചോദ്യം: തൊപ്പിയില്ലാതെ നമസ്‌കരിക്കുന്നത് ‘മക്‌റൂഹ്’ (വെറുക്കപ്പെട്ടത്) ആണോ ?
—————————–
ഉത്തരം: തലമറയ്ക്കല്‍ നമസ്‌കാരത്തില്‍ നിര്‍ബന്ധമായ ഒരു കാര്യമല്ല. മുസ് ലിം പുരുഷന്മാര്‍ക്ക് തലമറയ്ക്കാന്‍ നിര്‍ദേശിക്കുന്ന ആധികാരിക തെളിവൊന്നും ഖുര്‍ആനിലോ ഹദീസിലോ കാണാന്‍ കഴിയുന്നില്ല. അതൊരു നിര്‍ബന്ധമായിരുന്നെങ്കില്‍ പ്രവാചകന്‍ (സ) അത് തീര്‍ച്ചയായും സൂചിപ്പിക്കുമായിരുന്നു.
എന്നാല്‍ ഒരു കാര്യം സൂചിപ്പിക്കട്ടെ: പള്ളിയിലേക്ക് നമസ്‌കാരത്തിന് വരുന്നത് ഏറ്റവും സുന്ദരവും വൃത്തിയും വെടിപ്പുമുള്ള വേഷത്തിലാവണമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. പ്രമുഖനായ ഒരു പണ്ഡിതന്‍ പറഞ്ഞല്ലോ : നല്ല വേഷം പല സംസ്‌കാരങ്ങളിലും പലവിധത്തിലാണ്. തലമറയ്ക്കുകയെന്നത് ഒരു പ്രത്യേക സംസ്‌കാരത്തില്‍ കുലീനതയുടെ രീതിയായിരിക്കാം. മറ്റൊന്നില്‍ അങ്ങനെയാവണമെന്നില്ല. അപ്പോള്‍ നമുക്ക് പറയാന്‍ കഴിയുന്നതിതാണ്: നമസ്‌കാരത്തില്‍ തലമറയ്ക്കുന്നത് നല്ല സംസ്‌കാരമായി കാണുന്നവര്‍ അങ്ങനെ ചെയ്യുക. അങ്ങനെ കരുതാത്തവര്‍ തലമറക്കേണ്ടതുമില്ല.
Add Comment